• HOME
  • »
  • NEWS
  • »
  • crime
  • »
  • Fake Currency | ഗുജറാത്തിൽ വൻ കള്ളനോട്ട് വേട്ട; നാല് നഗരങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 317 കോടിയുടെ കള്ളനോട്ടുകൾ

Fake Currency | ഗുജറാത്തിൽ വൻ കള്ളനോട്ട് വേട്ട; നാല് നഗരങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 317 കോടിയുടെ കള്ളനോട്ടുകൾ

മുംബൈ, ആനന്ദ്, സൂറത്ത്, ജാംനഗർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് കള്ളനോട്ടുക്കൾ പോലീസ് പിടിച്ചെടുത്തത്.

  • Share this:
ഗുജറാത്തിലും (Gujarat) മുംബൈയിലുമായി വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളനോട്ടുകളുടെ ( fake currency) മൂല്യം 317 കോടിയിലെത്തിയതായി ഗുജറാത്ത് സിറ്റി പോലീസ് (city police) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി വികാസ് ജെയിനിനെ മുംബൈയിൽ നിന്നാണ് പിടികൂടിയത്. മുംബൈ, ആനന്ദ്, സൂറത്ത്, ജാംനഗർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് കള്ളനോട്ടുക്കൾ പോലീസ് പിടിച്ചെടുത്തത്.

അതേസമയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ വ്യാജ നോട്ടുമായി ആംബുലൻസ് ഓടിച്ചിരുന്ന ഹിതേഷ് കൊട്ടാഡിയ എന്നയാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 2000, 500 രൂപ മൂല്യമുള്ള ഇന്ത്യൻ കറൻസി നോട്ടുകളും 500, 1000 രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളും ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 25.8 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് സൂറത്ത് റൂറൽ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കൂടാതെ സിനിമാ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന പണമാണ് ആംബുലന്‍സില്‍ നിന്ന് കണ്ടെടുത്ത കള്ളനോട്ട് എന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ ഹിതേഷ് ആദ്യം പോലീസിനോട് പറഞ്ഞത്. ഡിക്രി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഹിതേഷ് ഒരു സന്നദ്ധ സംഘടന നടത്തുകയും നികുതി ഇളവുകള്‍ ലഭിക്കുന്നതിന് ബാങ്കുകള്‍ വഴി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം പിടിച്ചെടുത്ത വ്യാജ നോട്ടുകളുടെ 28-ലധികം യൂണിറ്റുകളിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് എഴുതിയിരുന്നതെന്നും പറയുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നാണ് പോലീസിന്റെ നിഗമനം. റിസർവ് ബാങ്ക് ഓഫ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും ചേർന്ന് പിടിച്ചെടുത്തത് കള്ളനോട്ടുകൾ ആണെന്ന് സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി.

Also read : യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വില്‍പന നടത്തിയ യുവാക്കൾ പിടിയിൽ

ഈ കേസിലെ മുഖ്യസൂത്രധാരൻ വികാസ് ജെയിൽ എന്നയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതികൾക്ക് വ്യാജ നോട്ടുകൾ നൽകിയതും ഇയാളാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഇയാൾ കൊറിയർ സർവീസ് നടത്തിവരുകയായിരുന്നു. ഇതിനായി ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് വ്യാജ നോട്ടുകൾ അച്ചടിച്ച് തന്റെ കൊറിയർ സർവീസ് വഴി ജെയിൻ മുംബൈയിലേക്ക് കടത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ ഒരു ഗോഡൗണിലാണ് ഇയാൾ വ്യാജ നോട്ടുകൾ സൂക്ഷിച്ചിരുന്നത്. നിലവിൽ സെക്ഷൻ 489 (എ) (ബി) (സി) , 406 , 420 , 201 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്ത ആറ് പേർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

അതേസമയം ആകെ പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 227 കോടി രൂപ മൂല്യമുള്ള കള്ളനോട്ടുകളാണ് മുംബൈയിൽ നിന്ന് പോലീസ് പിടികൂടിയത്. പ്രതികൾ വ്യാജ നോട്ടുകൾ യഥാർത്ഥ നോട്ടുകളായി കൈമാറിയിരുന്നെന്നും ഇവർക്ക് സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പോലീസ് കണ്ടെത്തി.
Published by:Amal Surendran
First published: