നാസിക്: പൂട്ടിയിട്ട കടയിൽ (closed shop) നിന്നും പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച നിലയിൽ മനുഷ്യശരീര ഭാഗങ്ങൾ(Human remnants) . മഹാരാഷ്ട്രയിലെ നാസിക് സിറ്റിക്ക് സമീപം നാക ഏരിയയിലാണ് സംഭവം. പൂട്ടിയിട്ട കടയിൽ നിന്നും ദുർഗന്ധം പുറത്തു വന്നതോടെ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ അടിത്തറയിൽ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നാണ് മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ദിവസങ്ങളായി ഇവിടെ നിന്നും ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് ഞായറാഴ്ച്ച രാത്രിയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്.
Also Read-
വീട്ടിലെ മട്ടുപ്പാവിൽ കറുപ്പ് കൃഷിയുമായി യുവാവ്; പിടിച്ചെടുത്തത് 190 തൈകൾ
പരിശോധനയിൽ രണ്ട് പ്ലാസ്റ്റിക് ബാഗുകളിൽ നിന്നാണ് ദുർഗന്ധമെന്ന് കണ്ടെത്തി. അഴിച്ചു പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ ചെവിയും കണ്ണും തലച്ചോറുമാണെന്ന് കണ്ടെത്തിയത്. മുഖത്തിന്റെ ചില ഭാഗങ്ങളും കണ്ടെത്തി.
ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം, കട ഉടമയുടെ രണ്ട് മക്കൾ ഡോക്ടർമാരാണ്. മെഡിക്കൽ ആവശ്യത്തിന് സൂക്ഷിച്ച ശരീരഭാഗങ്ങളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അധ്യാപകന്റെ പീഡനത്തേത്തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക്(Suicide) ശ്രമിച്ചു. വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്കൂളിലുള്ള സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. സംഭവത്തില്‍ മുരളി കൃഷ്ണയെന്ന അധ്യാപകനെ അറസ്റ്റ്(Arrest) ചെയ്തു.
Also Read-
പുരുഷ സുഹൃത്തുക്കളുമായുള്ള ഫോൺവിളി എതിർത്ത അമ്മയെ 17കാരിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുന്‍പ് സ്കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ശല്യം ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയോട് ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് അധ്യാപകന് കത്ത് നല്‍കിയിരുന്നു.
രക്ഷിതാക്കളെ വിവരമറിയിച്ച പെണ്‍കുട്ടി കഴിഞ്ഞദിവസം സ്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ തിരുവലം പോലീസില്‍ പരാതി നല്കി. തുര്‍ന്ന് പോക്സോ കേസില്‍ അധ്യാപകനെ അസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.