• HOME
 • »
 • NEWS
 • »
 • crime
 • »
 • നാട്ടുകാർക്ക് ഭഗവൽ സിംഗ് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി; നരബലിയിൽ നടുങ്ങി നാട്

നാട്ടുകാർക്ക് ഭഗവൽ സിംഗ് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി; നരബലിയിൽ നടുങ്ങി നാട്

ആഞ്ഞിലിമൂട്ടിൽ വൈദ്യന്മാർ’ എന്നാണ് നാട്ടിൽ ഭഗവൽ സിങ്ങും ലൈലയും അറിയപ്പെടുന്നത്. ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്.

 • Share this:
  പത്തനംതിട്ട: നാട്ടുകാർക്ക് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി, ഫെയ്സ്ബുക്കിൽ ഹെക്കു കവി അങ്ങിനെ നീളുന്നു ഭഗവൽ സിംഗിന്റെ നാട്ടിലെ വിശേഷണങ്ങൾ. പരമ്പരാഗതമായി തിരുമ്മൽ ചികിത്സാ കേന്ദ്രം നടത്തി വന്നവരാണ് ഭഗവൽ സിങ്ങിന്റെ കുടുംബമെന്നും സംശയമൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ.

  ആദ്യ ഭാര്യ വേർപിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയിൽ  താമസിച്ചുവരികയായിരുന്നു. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കെട്ടിടത്തിലെ തിരുമ്മൽ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാർഗ്ഗം. ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലാണ് ഭഗവൽ സിങ്ങിന്റെ തിരുമ്മൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

  Also Read-റോസ്ലിനെ കാണാതായിട്ട് നാല് മാസം; വലയിലാക്കിയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത്

  ആഞ്ഞിലിമൂട്ടിൽ വൈദ്യന്മാർ’ എന്നാണ് നാട്ടിൽ ഭഗവൽ സിങ്ങും ലൈലയും അറിയപ്പെടുന്നത്. ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്.കാലടി സ്വദേശിനി റോസ്‌ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം എന്നിവരെയാണ് സാമ്പത്തിക അഭിവൃദ്ധിക്കായും ഐശ്വര്യത്തിനായും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

  Also Read-ഇലന്തൂരിലെ നരബലി ; പ്രതി ഭഗവല്‍ സിങ് സജീവ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍

  ഷാഫിയുമായുള്ള ഫേസ്ബുക്ക് പരിചയമാണ് നരബലിയിൽ എത്തിയത്. ഫേസ്ബുക്കിൽ ഹൈകു കവിയായ ഭഗവൽ സിംഗിന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ വന്നിരുന്നത്. എന്നാൽ ഈ ശ്രീദേവി യഥാർത്ഥത്തിൽ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെന്ന ഷിഹാബായിരുന്നു.

  ശ്രീദേവിയെന്ന അക്കൗണ്ട് നൽകിയ മൊബൈൽ നമ്പർ വഴിയാണ് വൈദ്യനും ഭാര്യയും റഷീദിനെ ബന്ധപ്പെടുന്നത്. ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഷാഫി ലൈലയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് സാക്ഷിയായി ഭര്‍ത്താവും പ്രതിയുമായ ഭഗവല്‍ സിംഗാണ് നിന്നതായാണ് വിവരം. ഇതിന് ശേഷം നരബലി നടത്തിയാല്‍ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് റഷീദ് ഇവരോട് പറഞ്ഞത്.

  Also Read-നരബലിയ്ക്ക് മുൻപ് ഷാഫി ലൈലയുമായി ലൈംഗിക ബന്ധത്തിൽ ഏർ‌പ്പെട്ടു; റോസ്ലിയുടെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി

  നീലച്ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്നായിരുന്നു റോസ്‌ലിക്ക് നൽകിയ വാഗ്ദാനം. ലോട്ടറി വിൽപ്പനക്കാരിയായ റോസ്‌ലി ഇത് വിശ്വസിച്ചു. തിരുവല്ലയിലെത്തിയ റോസ്‌ലിയെ സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീട് ലൈലയാണ് റോസ്‌ലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയ ശേഷം ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും ഷാഫി വിശ്വസിപ്പിച്ചു.

  തുടർന്ന് പത്മയെയും കടത്തി തിരുവല്ലയിൽ എത്തിക്കുകയായിരുന്നു. കഴുത്തിൽ കത്തിയിറക്കുകയും ഒരു രാത്രി മുഴുവൻ പത്മയുടെയും റോസ്‌ലിയുടെയും രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.

  Also Read-കട്ടിലിൽ കെട്ടിയിട്ട് കഴുത്തറത്തു; മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടു; അന്വേഷണ സംഘം ഇലന്തൂരിൽ

  റോസ്ലിയെ കാണാതായത് ജൂൺ ആറിനാണ്.  പത്മയെ സെപ്തംബർ 26 ന് കാണാതായി. പത്മത്തിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് തിരുവല്ലയിലെത്തി. തുടർന്നുളള അന്വേഷണത്തിലാണ് പത്മത്തിന് പുറമേ കാലടി സ്വദേശിയായ റോസ്‌ലിയെയും അത്രിക്രൂരമായി നരബലി നൽകിയെന്ന വിവരം പുറംലോകത്ത് എത്തിച്ചത്.
  Published by:Jayesh Krishnan
  First published: