HOME » NEWS » Crime » HUMAN SKELETON FOUND FROM ROOF OF ABANDONED BUILDING

ഉപേക്ഷിച്ച കെട്ടിടത്തിന്റെ ടെറസിൽ മനുഷ്യ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇരുപത് വർഷമായി പൂട്ടിയിട്ടിരുന്ന കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: June 23, 2021, 8:19 AM IST
ഉപേക്ഷിച്ച കെട്ടിടത്തിന്റെ ടെറസിൽ മനുഷ്യ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്
പ്രതീകാത്മക ചിത്രം
  • Share this:
കൊൽക്കത്ത: ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ ടെറസിൽ നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തി. കൊൽക്കത്തയിലെ സ്ട്രാന്റ് റോഡിലുള്ള കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

സ്വകാര്യ കമ്പനിക്ക് ഗോഡൗൺ ആയി ഉപയോഗിക്കാൻ പോർട്ട് ട്രസ്റ്റ് വാടകയ്ക്ക് നൽകിയ കെട്ടിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ചൊവ്വാഴ്ച്ച കെട്ടിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. സംഭവം ഉടൻ തന്നെ നോർത്ത് പോർട്ട് പൊലീസിൽ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. സ്ഥലത്ത് അടുത്തിടെ കാണാതായവരെ കുറിച്ചുള്ള പരാതികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഇരുപത് വർഷമായി പൂട്ടിയിട്ടിരുന്ന കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

കൊൽക്കത്തയിൽ ഈ മാസം സമാനമായ നാലാമത്തെ സംഭവമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനഞ്ചു ദിവസം മുമ്പ് ബാൻസ്ഡ്രോണി മേഖലയിലെ കുളത്തിൽ നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളത്തിന് സമീപത്തു താമസിച്ചിരുന്നയാളുടേതാണ് അസ്ഥികൂടമെന്ന് കണ്ടെത്തി.

You may also like:വിസ്മയയുടെ മരണം: ഐജി ഇന്ന് കൊല്ലത്ത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും

മദ്യപിച്ച് ബോധം നഷ്ടമായി കുളത്തിൽ വീണ് മരിച്ചയാളുടെ അസ്ഥികൂടമാണിതെന്നാണ് കണ്ടെത്തൽ. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഭവാനിപൂർ ഏരിയയിൽ ജൂൺ പത്തിനും അസ്ഥികൂടം കണ്ടെത്തിയിരുന്നു. പൂട്ടിയിട്ട കടയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.

ഇതാണ് കേരളം; അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലു മാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ

അഞ്ചു വർഷത്തിനിടെ നമ്മുടെ കുടുംബങ്ങളിൽ 66 പെൺകുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരിൽ പീഡനമേറ്റ് മരണപ്പെട്ടത്. നടൻ രാജൻ പി ദേവിന്റെ മകൻ പ്രതിയായ വെമ്പായത്തെ സ്ത്രീ പീഡന മരണം ഉൾപ്പെടെ നിരവധി കേസുകൾ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാർത്ഥ കണക്ക് ഇതിൽക്കൂടും.

2016ലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ൽ 12ഉം 18ൽ 17ഉം പേർ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേർക്കു വീതവും സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു. ഈ വർഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസത്തിനുള്ളിൽ ഭർത്താവും ഭർതൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വർഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

2016-ൽ 3,455 കേസുകളും 2017-ൽ 2,856 കേസുകളും 2018-ൽ 2,046 കേസുകളും രജിസ്റ്റർ ചെയ്തു. 2019-ൽ 2,991 കേസുകളും 2010-ൽ 2,715 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ പൊലീസും സർക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Published by: Naseeba TC
First published: June 23, 2021, 8:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories