• HOME
  • »
  • NEWS
  • »
  • crime
  • »
  • Human skull| മുതലമട മൊണ്ടിപ്പതിയിൽ മനുഷ്യ തലയോട്ടി; ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങി പൊലീസ്

Human skull| മുതലമട മൊണ്ടിപ്പതിയിൽ മനുഷ്യ തലയോട്ടി; ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങി പൊലീസ്

2021 ഓഗസ്റ്റ് 30 മുതൽ ഈ മേഖലയിൽ നിന്നും രണ്ടു യുവാക്കളെ കാണാതായിരുന്നു

  • Share this:
പാലക്കാട്: മുതലമട മൊണ്ടിപ്പതി പന്തപ്പാറയിലാണ് മനുഷ്യന്റെ തലയോട്ടി (Human Skull) കണ്ടെത്തിയത്. പന്തപ്പാറ വനഭൂമിയിൽ പ്രദേശവാസിയായ അയ്യപ്പൻ വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് തലയോട്ടി കണ്ടത്. വനത്തിനകത്തെ തോടിന് സമീപമായിരുന്നു തലയോട്ടി. സംഭവത്തെ തുടർന്ന് മുതലമട ചപ്പക്കാട്ടിൽ നിന്നും മാസങ്ങൾക്ക് മുൻപ് കാണാതായ യുവാക്കളുടെ കുടുംബക്കാർ കൊല്ലങ്കോട് പോലീസിൽ വിവരമറിയിച്ചു.

തലയോട്ടി ശേഖരിച്ച പൊലീസ്  ആരുടേതെന്നറിയാൻ ശാസ്ത്രീയ പരിശോധനക്കയയ്ക്കും. കഴിഞ്ഞ ഓഗസ്റ്റ് 30 മുതൽ ചപ്പക്കാട് കോളനിയിലെ സാമുവൽ എന്ന സ്റ്റീഫൻ, മുരുകേശൻ എന്നിവരെ കാണാതായിരുന്നു. ഇവർക്കായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം  നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇവർ കയറിപ്പോയതെന്നു കരുതുന്ന വനത്തിനു സമീപമാണ് തലയോട്ടി കണ്ടത്. എന്നാൽ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ഇവരിൽ ആരുടെയെങ്കിലുമാണോയെന്നത് സംബന്ധിച്ച് വ്യക്തത വരൂ. ഓഗസ്റ്റ് 30- ന്  രാത്രി 10- ന്  ചപ്പക്കാട് ലക്ഷം വീട് കോളനിയിൽ  നിന്നു സാമുവൽ ജോലി ചെയ്ത  ചപ്പക്കാട്ടിലെ തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് പ്രദേശവാസികൾ  കണ്ടിരുന്നു.
Also Read-ഓൺലൈൻ ട്രേഡർ, MBA ബിരുദം; തലസ്ഥാനത്ത് ജോലിക്ക് നിന്നത് ചായക്കടയിൽ; കൊടുംകുറ്റവാളി രാജേന്ദ്രനെ കുറിച്ച് അറിയാം

ഇതിനു ശേഷം എന്തു സംഭവിച്ചുവെന്ന് പറയാൻ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അറുപത് ദിവസം അന്വേഷണം നടത്തിയ ലോക്കൽ പോലീസിനും പിന്നീട്  അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ 2021 ഓഗസ്റ്റ് 30-ന്  രാത്രി 10.30  മുതൽ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം വഴിമുട്ടി.

Also Read-POCSO | കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാട്ട്

മുരുകേശന് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. പോലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ അവസാനമായി സാമുവലിന്റെ  മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ച സ്വകാര്യ തോട്ടത്തിലെ ഷെഡ്ഡിനു സമീപത്തെ ചുറ്റിപ്പറ്റി ദുരൂഹത ഉയർന്നു. എന്നാൽ യുവാക്കളെ കാണാതായ രാത്രിയിലും പോലീസ് നായ വന്നതിനു  മണിക്കൂറുകൾക്കു  മുമ്പും മഴ പെയ്തിരുന്നതിനാൽ നായയെ ഉപയോഗിച്ചുള്ള  പരിശോധനയും വിഫലമായി.

സ്വകാര്യ തോട്ടങ്ങളിലും സമീപത്തെ  വനപ്രദേശങ്ങളിലും  വനം, അഗ്നിശമനസേന, നാട്ടുകാർ എന്നിവരൊത്ത് പോലീസ് നേരിട്ടും ഡ്രോൺ പറത്തിയും  പരിശോധന നടത്തിയിരുന്നു. ഇതെല്ലാം വിഫലമായതോടെ  മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള  ബെൽജിയം ഇനം നായയെ എത്തിച്ച് പരിശോധിച്ചും ഫലമുണ്ടായില്ല. കൂടാതെ  അഗ്നി രക്ഷാ സേന  ദിവസങ്ങളോളം ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ  എന്നിവയിൽ    തിരച്ചിൽ നടത്തി.

നിലവിൽ  ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സി സുന്ദരന്റെ നേതൃത്വത്തിലുള്ള 13 അംഗ  സംഘമാണ് കേസ്  അന്വേഷണം നടത്തുന്നത്.  കാണാതായ യുവാക്കൾക് കുടുംബാംഗംങ്ങൾ , ബന്ധുക്കൾ , പ്രദേശവാസികൾ എന്നിവരുമായി കാര്യമായ അടുപ്പം കാണിക്കാത്തതും ജോലി ചെയ്യുന്ന തോട്ടത്തിൽ നിന്നും അപൂർവ്വമായി മാത്രം പുറത്തിറങ്ങുന്നതും തിരച്ചിലിന് പ്രയാസമുണ്ടാക്കി. ഈ മേഖലയിൽ നിന്നും തലയോട്ടി കണ്ടെടുത്തത് അന്വേഷണത്തെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Published by:Naseeba TC
First published: