• HOME
 • »
 • NEWS
 • »
 • crime
 • »
 • Human Trafficking| 10 ലക്ഷം രൂപയ്ക്ക് കുവൈറ്റ് സ്വദേശികൾക്ക് വിറ്റ മൂന്ന് മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി

Human Trafficking| 10 ലക്ഷം രൂപയ്ക്ക് കുവൈറ്റ് സ്വദേശികൾക്ക് വിറ്റ മൂന്ന് മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം കെ ഗസ്സാലിയാണ് മനുഷ്യക്കടത്ത് റാക്കറ്റിലെ മുഖ്യകണ്ണി. യുവതികളെ മോചിപ്പിക്കുന്നതിന് മൂന്നു ലക്ഷം രൂപ വീതം ഇയാള്‍ ആവശ്യപ്പെട്ടു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊച്ചി: മനുഷ്യക്കടത്ത് സംഘം (Human Trafficking)  10 ലക്ഷം രൂപയ്ക്ക് കുവൈറ്റ് കുടുംബങ്ങൾക്ക് (Kuwait Families) വിൽപന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ ഗൾഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികളുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തി സംസ്ഥാനത്ത് എത്തിച്ചു. കണ്ണൂർ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാനി. യുവതികളെ മോചിപ്പിക്കാൻ കുടുംബങ്ങൾ സമീപിച്ചപ്പോൾ മൂന്ന് ലക്ഷം രൂപ ഇയാൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് സ്ത്രീകളിലൊരാളുടെ ഭർത്താവ് മലയാളി കൂട്ടായ്മയെ സമീപിക്കുകയും മൂവരും നേരിടുന്ന പീഡനങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും അവരുടെ അംഗങ്ങൾക്ക് വാട്ട്‌സാപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു. ഇവരെ മോചിപ്പിക്കാൻ സംഘം കുവൈറ്റ് അധികൃതരെ സമീപിക്കുകയായിരുന്നു.

  കുവൈറ്റിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘം നോട്ടീസ് പതിച്ചിരുന്നതായി പൊലീസ് പറയുന്നു. റിക്രൂട്ട്‌മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും അവരിൽ നിന്ന് പണമൊന്നും ഈടാക്കാത്തതിനാലും പോസ്റ്ററുകൾ കണ്ട ശേഷം സ്ത്രീകൾ റാക്കറ്റിനെ സമീപിച്ചു. റിക്രൂട്ട്‌മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളിൽ ഒരാളുടെ ഭർത്താവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

  Also Reap- Murder | സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  ഇന്ത്യൻ നിയന്ത്രണങ്ങൾ മറികടക്കാൻ, സ്ത്രീകളെ സന്ദർശന വിസയിൽ ഷാർജയിലേക്ക് കൊണ്ടുപോവുകയും പിന്നീട് റോഡ് മാർഗം കുവൈറ്റിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുവൈറ്റിൽ സമ്പന്ന അറബ് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപക്ക് ഇവരെ വിറ്റു. ഏതാനും ദിവസങ്ങൾക്കുശേഷം തങ്ങൾ കുടുങ്ങിപ്പോയതായി ഇരകൾ തിരിച്ചറിഞ്ഞു.  പുതിയ ഉടമകൾ അവരെ പീഡനത്തിന് ഇരയാക്കി. എന്നാൽ ഭാഗ്യവശാൽ, ഉപയോഗിച്ചിരുന്ന ഫോണുകൾ അവരുടെ പക്കലുണ്ടായിരുന്നു. അതുവഴി സ്ത്രീകൾക്ക് വീട്ടിലുള്ള കുടുംബങ്ങളെ ബന്ധപ്പെടാനും അവരുടെ തങ്ങൾക്ക് പറ്റിയ ചതിയെ കുറിച്ച് വിവരം നാട്ടിൽ അറിയിക്കാനും സാധിച്ചു.

  മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു, ഐഎസിന് വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി

  സന്ദേശങ്ങൾ ലഭിച്ചയുടൻ, ഇരകളിൽ ഒരാളുടെ ഭർത്താവ് കൊച്ചി ആസ്ഥാനമായുള്ള അഭിഭാഷകൻ നിഷിൻ ജോർജ് മുഖേന പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി. സ്ത്രീകളുടെ മോചനത്തിനായി കുവൈറ്റിലെ മലയാളി കൂട്ടായ്മയെ സമീപിക്കുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒരു സ്ത്രീ കൊച്ചി പൊലീസിൽ വീണ്ടും പരാതി നൽകി. ഗസ്സാലിക്കെതിരെയും അയാളുടെ പ്രാദേശിക റിക്രൂട്ടറായി പ്രവർത്തിച്ച കൊല്ലം പത്തനാപുരം സ്വദേശി എ ആർ അജുമോനെതിരെയുമാണ് പരാതി നൽകിയത്. റാക്കറ്റ് അംഗങ്ങൾ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും ഈ തുക നൽകിയില്ലെങ്കിൽ സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ക്യാമ്പുകളിലേക്ക് വിൽക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഒരു സ്ത്രീ കൊല്ലം സ്വദേശിയും രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്.

  “വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ അജുമോൻ ശ്രമിച്ചെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് ജൂൺ 4 ന് കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു” എന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  Also Read-Honour Killing | വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി വധുവിനെയും വരനെയും ബന്ധുക്കള്‍ വെട്ടിക്കൊന്നു

  ''രക്ഷപ്പെടുത്തിയവരുടെ മൊഴി പ്രകാരം കുവൈറ്റിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരോടൊപ്പം ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന ഹിന്ദി സംസാരിക്കുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. മലയാളി സംഘടന ഇടപെട്ടതോടെ യുവതിയെ റാക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റി. അവൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കറിയില്ല,” അഭിഭാഷകൻ നിഷിൻ ജോർജ് ന്യൂ ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.
  Published by:Rajesh V
  First published: