നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായിയിലേക്ക് സന്ദർശകപ്രവാഹം; പൊന്നാമറ്റം തറവാട് കാണാൻ ദിവസവും നൂറുകണക്കിന് ആളുകൾ

  കൂടത്തായിയിലേക്ക് സന്ദർശകപ്രവാഹം; പൊന്നാമറ്റം തറവാട് കാണാൻ ദിവസവും നൂറുകണക്കിന് ആളുകൾ

  കൊലപാതകമെന്ന് സംശയിക്കപ്പെട്ടുന്ന ഈ ആറു മരണങ്ങളുടെയും കേന്ദ്രബിന്ദു പൊന്നാമറ്റം കുടുംബ വീട് തന്നെ... ഈ വീട് കാണാൻ ദിവസവും നൂറുകണക്കിന് ആളുകൾ വിവിധ സ്ഥളങ്ങളിൽനിന്ന് എത്തിച്ചേരുന്നുണ്ട്...

  • Share this:
   #സനോജ് സുരേന്ദ്രൻ

   കോഴിക്കോട്: കൊലപാതക പരമ്പര കൊണ്ട് ലോകം അറിയുന്ന നാടായി മാറിയിരിക്കുകയാണ് കൂടത്തായി ഗ്രാമവും, ഇവിടുത്തെ പൊന്നാമറ്റം തറവാടും. സംശയാസ്പദമായ ആറ് മരണങ്ങളിൽ മൂന്നും നടന്നത് പൊന്നാമറ്റം കുടുംബത്തിലാണെന്ന് സംശയിക്കപ്പെടുന്നു. കൊലപാതകമെന്ന് സംശയിക്കപ്പെട്ടുന്ന ഈ ആറു മരണങ്ങളുടെയും കേന്ദ്രബിന്ദു പൊന്നാമറ്റം കുടുംബ വീട് തന്നെ. ഓരോ മരണങ്ങളുടെയും ചുരുൾ ആഴിയുന്നതോടെ അന്തർദേശീയ വാർത്തയായി ഈ വീടും, നാടും മാറി. വിദേശ മാധ്യമങ്ങളിൽ പോലും പൊന്നാമറ്റത്തെ ദുരൂഹ മരണത്തിന്‍റെ വാർത്തകൾ ഇടം പിടിച്ചു. ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതും ഈ വാർത്ത തന്നെ.

   വാർത്തകളിൽ നിറഞ്ഞ പൊന്നാമറ്റം കുടുംബവീട് കാണുവാനാണ് അളുകൾ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. കേസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി പൊന്നാമറ്റം വീടിന്‍റെ ഗേറ്റ് പൊലീസ് താഴിട്ട് പൂട്ടിയിരിക്കുകയാണ്. എന്നിരുന്നാലും ദൂരെ ദേശങ്ങളിൽ നിന്നുപോലും പൊന്നാമറ്റം വീടും, പരിസരവും വീക്ഷിക്കാൻ അളുകൾ ഇവിടെ എത്തുന്നുണ്ട്. ചിലർ വീടിന് മുൻപിൽ എത്തി വേദനയോടെ നോക്കി നിൽക്കും. മറ്റു ചിലർ വീടിന്റെ മുൻപിൽ നിന്ന് സെൽഫി എടുക്കും, വേറെ ചിലർ വീടും പരിസരവും വീക്ഷിച്ച് മടങ്ങും. അങ്ങനെ ഒരോ ദിവസവും നൂറുകണക്കിനാളുകളാണ് പൊന്നാമറ്റം തറവാട് തേടി കൂടത്തായി എന്ന നാട്ടിലേക്ക് എത്തുന്നത്.

   ആരാണ് പോലീസ് തിരയുന്ന ജോളിയുടെ ആ ഉറ്റ സുഹൃത്ത്?

   പൊന്നാമറ്റം തറവാട്ടിലെ മരണങ്ങളെ തുടർന്ന് അവിടുത്തെ മരുമകൾ ആയിരുന്ന ജോളി തോമസ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഭർത്താവ് റോയ് തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ജോളിയെ അറസ്റ്റ് ചെയ്തത്. മറ്റ് മരണങ്ങളിലും ജോളിയുടെ പങ്ക് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലും തെളിവെടുപ്പുമായി അന്വേഷണം മുന്നോട്ടുപോകുന്നു.

   നാട്ടിലെ പേരുകേട്ട ആധ്യാപക ദമ്പതികളായിരുന്ന അന്നമ്മ -ടോം തോമസ് ദമ്പതികളുടെ ഭവനത്തിൽ ഇങ്ങനെ ഒരു ദുർഗതി ഉണ്ടായതിൽ നിരാശയിലും, ഞെട്ടലിലുമാണ് നാട്ടുകാർ.
   First published:
   )}