• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

Arrest | യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് യുവതി വിഷക്കായ കഴിച്ചത്...

Sarimol

Sarimol

 • Last Updated :
 • Share this:
  പത്തനംതിട്ട: വിഷക്കായ കഴിച്ച് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവും കുടുംബവും അറസ്റ്റിലായി. തിരുവല്ല മേപ്രാലില്‍ ശാരിമോള്‍(30) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന്‍ ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. സ്ത്രീധന പീഡനത്തെ തുടർന്നാണ് ശാരിമോൾ ആത്മഹത്യ ചെയ്തത്. അറസ്റ്റിലായവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തു. യുവതിയുടെ സഹോദരന്റെ ഭാര്യ സ്മിതയും കേസില്‍ പ്രതിയാണ്. സ്മിതയെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ നാലുപേരെയും ജാമ്യത്തില്‍ വിട്ടു.

  കേസിന് ആസ്പദമായ സംഭവം നടന്നത് 2021 മാര്‍ച്ചിലായിരുന്നു. സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് മാർച്ച് 30ന് വൈകിട്ടോടെ യുവതി ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ അടുത്ത ദിവസം ശാരി മരിച്ചു.
  ശാരിമോളുടെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയായ കൃഷ്ണദാസുമായി ശാരിമോളുടെ വിവാഹം. ബഹ്‌റൈനില്‍ നഴ്‌സായിരുന്ന ശാരിമോള്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷവും ആത്മഹത്യയും നടന്നത്.

  മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

  ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീന്‍(Mofia Parween) ആത്മഹത്യ(Suicide) ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍(Custody). ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

  അതേസമയം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളില്‍ അന്വേഷണസംഘം വ്യക്തതവരുത്തും. ആത്മഹത്യാക്കുറിപ്പില്‍ ആലുവ സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

  Also Read-‘താൻ തന്തയാണോടോ’എന്ന് മോഫിയയുടെ പിതാവിനോട് ചോദിച്ച് ആലുവ CI; സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി

  ചൊവ്വാഴ്ച രാവിലെയാണ് ആലുവ കീഴ്മാട് മോഫിയ പര്‍വീണ്‍ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എട്ടു മാസം മുന്‍പായിരുന്നു മോഫിയയയുടെ വിവാഹം. പിന്നീട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രശ്നങ്ങളുണ്ടാക്കുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

  Also Read-Mofiya |സുഹൈൽ സൈക്കോ പാത്ത്; മോഫിയ ഏറ്റു വാങ്ങിയത് ശാരിരീകവും മാനസികവുമായ പീഡനങ്ങളെന്ന് സഹപാഠികൾ

  പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്. ആത്മഹത്യ കുറിപ്പില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമര്‍ശം.
  Published by:Anuraj GR
  First published: