• HOME
 • »
 • NEWS
 • »
 • crime
 • »
 • Bizarre Ritual | ഭാര്യയെ പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ച ഭർത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

Bizarre Ritual | ഭാര്യയെ പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ച ഭർത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ്‌ ഭാര്യയെ റായ്ഗഡ് ജില്ലയിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകുകയും എല്ലാവരുടെയും മുന്നില്‍ വെച്ച് കുളിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്.

 • Last Updated :
 • Share this:
  ആചാരത്തിന്റെ പേരില്‍ ഭാര്യയെ (wife) പീഡിപ്പിക്കുകയും വെള്ളച്ചാട്ടത്തില്‍ (Waterfall) പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനും (Husband) ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ കേസ്. ഭാര്യ ഗര്‍ഭം ധരിക്കുന്നതിനായി മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു വിചിത്രാചാരം. മന്ത്രവാദിയ്ക്ക് എതിരെയും കേസെടുത്തു. പൂനെ (Pune) പോലീസാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

  ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 498 പ്രകാരവും മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിരോധന നിയമവും മറ്റ് വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൂനെ ഭാരതി വിദ്യാപീഠ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  'ദമ്പതികള്‍ക്ക് വളരെക്കാലമായി കുട്ടികളില്ലായിരുന്നു. ഇതേതുടര്‍ന്ന് മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ്‌ ഭാര്യയെ റായ്ഗഡ് ജില്ലയിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകുകയും എല്ലാവരുടെയും മുന്നില്‍ വെച്ച് കുളിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. അതേസമയം, പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  അതേസമയം, ഏതാനും മാസം മുമ്പ്, ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനെ തുടര്‍ന്ന് ഭാര്യയേയും രണ്ട് പെണ്‍കുഞ്ഞുങ്ങളേയും യുവാവ് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മൂന്നാം തവണയും ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവിന്റെ കൊടുംക്രൂരത. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ജൂണിലാണ് സംഭവം നടന്നത്.

  read also: പ്രാർത്ഥനയ്ക്കെത്തിയ വീട്ടിലെ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റർ കുറ്റക്കാരൻ; ശിക്ഷ ഓഗസ്റ്റ് 25ന്

  കിണറ്റില്‍ വീണ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും രക്ഷപ്പെട്ടു. എന്നാല്‍ മറ്റൊരു കുഞ്ഞ് വെള്ളത്തില്‍ മുങ്ങി മരിച്ചു. മൂന്നാമത്തെ പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിലായിരുന്ന യുവതിയെ ഭര്‍ത്താവ് അവിടെ നിന്ന് കൊണ്ടുവന്നായിരുന്നു കിണറ്റില്‍ തള്ളിയത്.

  തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് ഇയാള്‍ ഭാര്യയേയും പെണ്‍കുട്ടികളേയും വീട്ടില്‍ നിന്നും ഒപ്പം കൂട്ടിയത്. എന്നാൽ വഴിയരികില്‍ മതിലില്ലാത്ത കിണറ്റിന് സമീപം ബൈക്ക് നിര്‍ത്തി ഭാര്യയേയും മക്കളേയും തള്ളിയിടുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

  see also: ഗേറ്റ് തുറക്കാന്‍ വൈകി; സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത യുവതി കസ്റ്റഡിയിൽ

  കിണറ്റില്‍ നിന്നും രക്ഷപ്പെടാനായി നിലവിളിച്ചെങ്കിലും ആരും ആ വഴി കടന്നുപോയില്ല. തുടര്‍ന്ന് യുവതി തന്നെയാണ് സ്വയം കിണറ്റിന് പുറത്ത് എത്തിയത്. ആറ് മാസമുള്ള കുഞ്ഞിനേയും രക്ഷിക്കാനായി. എന്നാല്‍ ഇവരുടെ മൂത്ത കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

  കിണറ്റിന് പുറത്തെത്തിയ യുവതി നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ ഭര്‍ത്താവ് അസ്വസ്ഥനായിരുന്നതായി സ്ത്രീ പൊലീസിനോട് പറഞ്ഞു. ഏറെ നാളായി തന്നേയും കുട്ടികളേയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.

  മറ്റൊരു സംഭവത്തില്‍ ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്നാരോപിച്ച്
  ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നിരുന്നു. ഈ സംഭവത്തില്‍ അച്ഛനെതിരേ രണ്ട് പെണ്‍മക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ ജീവപര്യന്ത്യം കോടതി ശിക്ഷിച്ചു. ബുലന്ദ്ശര്‍ കോടതിയാണ് 48 കാരനായ യു.പി സ്വദേശി മനോജ് ബന്‍സാലിനെ ശിക്ഷിച്ചത്.

  2016-ജൂണ്‍ 14 ന് ആയിരിന്നു കേസിനാസ്പദമായ സംഭവം. ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന പേരില്‍ രണ്ട് പെണ്‍മക്കളെ മൂറിയിലടച്ച് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയത്.
  Published by:Amal Surendran
  First published: