• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവാവിനെ മർദിക്കുന്നത് തടയാനെത്തി; ഭർത്താവിനും ഭാര്യക്കും മകൾക്കും മർദനം

നെടുങ്കണ്ടം ചേമ്പളം സ്വദേശി അഭിലാഷിനും ഭാര്യയ്ക്കും പത്തുവയസുള്ള മകള്‍ക്കുമാണ് മർദനമേറ്റത്.

news18-malayalam
Updated: September 12, 2019, 7:24 AM IST
യുവാവിനെ മർദിക്കുന്നത് തടയാനെത്തി; ഭർത്താവിനും ഭാര്യക്കും മകൾക്കും മർദനം
mob lynching
news18-malayalam
Updated: September 12, 2019, 7:24 AM IST
നെടുങ്കണ്ടം: മദ്യ ലഹരിയില്‍ യുവാവിനെ മര്‍ദിക്കുന്നത് തടയാൻ എത്തിയ യുവാവിനും ഭാര്യക്കും മകൾക്കും മദ്യപ സംഘത്തിന്റെ ക്രൂര മര്‍ദനം. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു.

also read:ഭൂദാനത്തേക്ക് സന്ദർശകപ്രവാഹം: സെൽഫിയെടുത്ത് മടങ്ങുമ്പോൾ ഓർക്കണം ഇതൊരു ദുരന്തഭൂമിയാണ്

ഇന്നലെ വൈകിട്ട് ആറ്മണിയോടെയാണ് സംഭവം ഉണ്ടായത്. നെടുങ്കണ്ടം ചേമ്പളം സ്വദേശി അഭിലാഷിനും ഭാര്യയ്ക്കും പത്തുവയസുള്ള മകള്‍ക്കുമാണ് മർദനമേറ്റത്.

അഭിലാഷിന്റെ വീടിന് മുന്നിൽ മദ്യലഹരിയിലായിരുന്ന പതിനഞ്ചോളം പേർ ചേമ്പളം സ്വദേശിയായ രാജേഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാജേഷിനെ മര്‍ദിക്കുന്നത് കണ്ട് സ്ഥലത്തെത്തിയ അഭിലാഷ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടർന്നു.

ഇതോടെ മര്‍ദനത്തിന്റെ ദൃശ്യം അഭിലാഷ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പ്രകോപിതരായ മദ്യപ സംഘം അഭിലാഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് അഭിലാഷിന്റെ ഭാര്യ ശാരിയേയും പത്തുവയസുള്ള മകളെയയും ഇവർ മർദിച്ചത്.

മര്‍ദനത്തില്‍ പരിക്കേറ്റ ഇവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പാരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട്‌പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Loading...

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...