• HOME
  • »
  • NEWS
  • »
  • crime
  • »
  • Husband Arrested | വീട്ടമ്മ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; 20 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

Husband Arrested | വീട്ടമ്മ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; 20 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

പ്രതിഭയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു

Surendran_pillai

Surendran_pillai

  • Share this:
കൊല്ലം: വീട്ടമ്മ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ 20 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരിൽ ചെറിയമംഗലത്ത് വീട്ടില്‍ പ്രതിഭാ ബാലകൃഷ്ണന്‍(36) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് സുരേന്ദ്രൻ പിള്ള അറസ്റ്റിലായത്. ഭർത്താവ് വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് പ്രതിഭ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 2020 ഫെബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പ്രതിഭയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ ശരീരത്തിൽ ഒമ്പതോളം മുറിവുകള്‍ കാണപ്പെട്ടത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിഭയെ ഭർത്താവ് ദേഹോപദ്രവം ഏൽപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്‍റെ മനോവിഷമത്തിലാണ് പ്രതിഭ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് സുരേന്ദ്രൻ പിള്ളയെ ഇന്ന് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി ആര്‍ സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്‍ സുരേഷിന് പുറമെ, കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോണ്‍, എസ്.ഐ ബാലചന്ദ്രന്‍,എസ്.ഐ ബിജു. എസ്.സി.പി.ഒ അനീഷ്, സി.പി.ഒ ആദര്‍ശ്, വനിതാ എസ്.സി.പി.ഒ ശ്രീലത എന്നിവര്‍ പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

വിദേശത്തെ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്താൻ കൊല്ലത്ത് ക്വട്ടേഷൻ; അക്രമിസംഘത്തിലെ മൂന്നു പേർ പിടിയിൽ

വിദേശ മലയാളിയെ (NRI) കൊലപ്പെടുത്താന്‍ ശ്രമിച്ച (murder attempt) സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിൽ (arrested by police). ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ പാട്ടുപുരകുറ്റിയില്‍ വടക്കതില്‍ ഷിഹാബ് മകന്‍ മുഹമ്മദ് സുഹൈല്‍ (21), ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ മുക്താര്‍ മന്‍സിലില്‍ യൂസഫ് മകന്‍ ഉമറുള്‍ മുക്താര്‍ (22), തേവലക്കര അരിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ പീറ്റര്‍ മകന്‍ ഷിനു പീറ്റര്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്.

Also Read- 'മതസ്പർദ്ധ വളർത്തുന്ന വാർത്ത നല്കി'; നമോ ടി വി ഉടമയും അവതാരകയും കീഴടങ്ങി

ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുല്‍ സമദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരാണ് പോലീസ് പിടിയിലായത്. അബ്ദുല്‍ സമദ് ബന്ധുവായ ഹാഷിം എന്നയാളിനൊപ്പമാണ് വിദേശത്ത് ബിസിനസ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ അബ്ദുല്‍സമദ് തിരികെ വിദേശത്തേക്ക് വരാതിരിക്കുന്നതിന് ഹാഷിം നല്‍കിയ ക്വട്ടേഷനിലാണ് ആക്രമണം നടത്തിയത്.

ഹാഷിമിന്‍റെ നാട്ടിലെ ബന്ധുവായ സൂഹൈല്‍ വഴിയാണ് ഷിനുപീറ്റര്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തെ ആക്രമണത്തിനായി ഏര്‍പ്പെടുത്തിയത്. രണ്ടു ലക്ഷം രൂപയും വാഹന സൗകര്യവുമാണ് ആക്രമണത്തിന് പ്രതിഫലമായി നിശ്ചയിച്ചത്. അതില്‍ നാല്‍പ്പതിനായിരം രൂപ മുന്‍കൂര്‍ നല്‍കി. കഴിഞ്ഞ 24ന് കരുനാഗപ്പളളി കെ.എസ്.ആര്‍.ടി.സി. മാര്‍ക്കറ്റ് റോഡിലൂടെ വന്ന അബ്ദുല്‍ സമദിനെ സംഘം കാറില്‍ പിന്‍തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടി വച്ചും മറ്റും അടിയേറ്റ ഇയാള്‍ ചികിത്സയിലാണ്.

അഞ്ചാം തീയതി തിരികെ വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ആക്രമണം. ഇവര്‍ വന്ന കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പളളിശ്ശേരിക്കല്‍ സ്വദേശിയായ തൗഫീക്കിന്‍റെ വാഹനമാണെന്ന് കണ്ടെത്തിയതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണൻ്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷൈനൂ തോമസിന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ജി., സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അലക്സാണ്ടര്‍ അലോഷ്യസ്, ജയശങ്കര്‍, ഓമനകുട്ടന്‍, എ.എസ്.ഐ. മാരായ ഷാജിമോന്‍, നന്ദകുമാര്‍ സി.പി.ഒ. ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.
Published by:Anuraj GR
First published: