ഇന്റർഫേസ് /വാർത്ത /Crime / Arrest| ഭർത്താവിന്‍റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തപ്പോൾ വധഭീഷണി; നവവധുവിന്‍റെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

Arrest| ഭർത്താവിന്‍റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തപ്പോൾ വധഭീഷണി; നവവധുവിന്‍റെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

സ്വാതി ശ്രീ

സ്വാതി ശ്രീ

വിവാഹശേഷം ഭർത്താവിന്‍റെ വഴിവിട്ട ബന്ധങ്ങൾ സ്വാതി കണ്ടുപിടിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്

  • Share this:

കൊല്ലം: ചവറയില്‍ നവവധു ആത്മഹത്യ (Suicide) ചെയ്തത് ഭർത്താവിന്‍റെ വധഭീഷണിയെ തുടർന്നെന്ന് വ്യക്തമായി. ഇതേത്തുടർന്ന് പൊലീസ് (Kerala Police) യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചവറ തോട്ടിനു വടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംലാലിനെയാണ് (25) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയാണ് അറസ്റ്റ്. 22 കാരിയായ സ്വാതിശ്രീയെ ജനുവരി 12 നു രാവിലെയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്യാംലാലും സ്വാതിയും വിവാഹിതരായത്. എന്നാൽ വിവാഹശേഷം ഭർത്താവിന്‍റെ വഴിവിട്ട ബന്ധങ്ങൾ സ്വാതി കണ്ടുപിടിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലിന്‍റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് ഫോണിൽനിന്നാണ് സ്വാതി മനസിലാക്കിയത്. തുടർന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങിവന്ന് വിവാഹം കഴിച്ചതിനാൽ, തിരികെ പോകാനാകാത്തതിനാൽ സ്വാതിശ്രീ ഭർതൃഗൃഹത്തിൽ തുടരുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്തുവെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആത്മഹത്യ ചെയ്ത ദിവസം ശ്യാംലാൽ അച്ഛനെയുംകൊണ്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയിരുന്നു. അവിടെനിന്ന് വിളിച്ച ഫോൺകോളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വാതിയെ വധിക്കുമെന്ന് ഈ ഫോൺ കോളിൽ ശ്യാംലാൽ ഭീഷണി മുഴക്കി. ശ്യാംലാലിന്‍റെ ഭീഷണി ഫോൺ കോൾ സ്വാതി റെക്കോർഡ് ചെയ്തിരുന്നു. ഇത് പൊലീസിന് വലിയ തെളിവായി മാറി.

ജനുവരി 12ന് രാവിലെ 11 മണിയോടെയാണ് സ്വാതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംലാലും സ്വാതിശ്രീയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി സി രാജേഷ് ചവറ പൊലീസിൽ പരാതി നല്‍കി.

Also Read- Whatsapp | ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

യുവതിയുടെ മരണസമയത്ത് ഭര്‍ത്താവ് ശ്യാംലാൽ പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശ്യാംലാലിനെ അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.

First published:

Tags: Crime news, Kollam district, Kollam News