• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | കിടപ്പുരോഗിയായ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

Murder | കിടപ്പുരോഗിയായ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഇന്നലെ രാത്രിയാണ് രഞ്ജിനിയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യ മരിച്ചതായി പ്രതി തന്നെ അയൽവാസികളെ അറിയിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഇടുക്കി: ചെറുതോണിയിൽ കിടപ്പു രോഗിയായ വീട്ടമ്മയേ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിന്റെ പിടിയിലായി. ചെറുതോണി ഗാന്ധിനഗർ കോളനി കാരക്കൽ മുനി സ്വാമിയുടെ ഭാര്യ രജ്ഞിനി (55) ആണു കൊല്ലപെട്ടത്. സംഭവം കൊലപാതകമെന്ന നിഗമനത്തിൽ ഭർത്താവ് മുനിസാമിയെ പോലീസ് പിടികൂടി.

  ഇന്നലെ രാത്രിയാണ് രഞ്ജിനിയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യ മരിച്ചതായി മുനിസാമി തന്നെ അയൽവാസികളെ അറിയിക്കുകയായിരുന്നു. ഇടുക്കി പോലീസ് എത്തി രാത്രി തന്നെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ അടയാളങ്ങൾ കണ്ടതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും പിന്നീട് ഭർത്താവ് മുനിസാമിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ബി.ജയൻ പറഞ്ഞു.

  കഴിഞ്ഞ ആറുമാസമായി രഞ്ജിനി ശരീരം തളർന്നു കിടപ്പിലായിരുന്നു. ഭർത്താവു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് മൂന്നു പെൺമക്കൾ ഉണ്ടെങ്കിലും രണ്ടു പേർ വിവാഹിതരാണ് ഇളയ മകൾ തൊടുപുഴയിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ .ബി ജയൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.

  രണ്ട് വർഷത്തിനിടെ ഏഴ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ആറുമാസം കരുതൽ തടങ്കലിലാക്കി

  സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി , കൊലപാതക ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെയാണ് (27) അറസ്റ്റ് ചെയ്ത് ആറു മാസത്തെ കരുതൽ തടങ്കലിലാക്കിയത്. കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്.

  Also Read- സിനിമാ സ്റ്റൈലിൽ പോലീസിനെ പറ്റിച്ച് പോക്സോ കേസ് പ്രതി; പ്രതിയെ തന്ത്രപൂർവം കുടുക്കി മുണ്ടക്കയം പോലീസ്

  2019 മുതൽ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജ്യാമ്യത്തിൽ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുൻവശം വച്ച് ഫെബ്രുവരി മാസം ഡി ബി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഡി ബി കോളേജിൽ കെ എസ് യു വും എസ് എഫ് ഐ യും ആയി രാഷ്ട്രീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം മെയ് ഒന്നാം തീയതി മൈനാഗപ്പള്ളി ജംഗ്ഷനിൽ വച്ച് ഒരു യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിൽ പാർപ്പിച്ച് വരുകയായിരുന്നു.

  സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതി സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ കൊല്ലം റൂറൽ പോലീസ് സ്വീകരിച്ച് വരുകയാണ്.
  Published by:Anuraj GR
  First published: