നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അവിഹിതം സംശയിച്ച് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

  അവിഹിതം സംശയിച്ച് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

  വീടിന് സമീപത്തു താമസിക്കുന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് ദിൽഷാദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

  murder

  murder

  • Share this:
   ന്യൂഡല്‍ഹി : അവിഹിത ബന്ധം സംശയിച്ചു ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു മാസം ഗര്‍ഭിണിയായിരുന്ന 20 വയസുകാരിയായ യുവതിയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ നരേലയില്‍ താമസിക്കുന്ന ദില്‍ഷാദാണ് അറസ്റ്റിലായത്.

   പ്രണയത്തിനൊടുവിൽ ഒമ്പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുമായി പിണങ്ങി ഇരുവരും വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തു താമസിക്കുന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് ദിൽഷാദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

   അയൽക്കാർ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്. ഈ സമയം കൊല്ലപ്പെട്ട ഭാര്യയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു ദില്‍ഷാദെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഇയാളെ അറസ്റ്റു ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ദിൽഷാദ് കുറ്റം സമ്മതിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

   ഇന്ന് റിപ്പോർട്ട് ചെയ്ത ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ ഹരിയാനയിലെ റെവാരി ജില്ലയിലെ ഒരു ഗ്രാമീണ സ്‌കൂളിനുള്ളിൽ 10 വയസുകാരിയെ ഒരു കൂട്ടം ആൺകുട്ടികൾ ബലാത്സംഗം ചെയ്തു. പീഡന ദൃശ്യം പ്രതികൾ മൊബൈൽ ഫോണിലും ചിത്രീകരിച്ചു. ഒരാളൊഴികെ, പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു.

   Also Read- വീഡിയോ ചെയ്തതിന്റെ പേരിൽ തർക്കം; യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു

   പ്രതികളിൽ ചിലർ പീഡന ദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് വീഡിയോ പ്രാദേശികമായി പ്രചരിപ്പിച്ചു. ഈ ദൃശ്യം ഇരയുടെ പിതാവിന്‍റെ ഫോണിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്. വേനൽക്കാല അവധി ദിവസമായതിനാൽ സ്‌കൂൾ അടച്ചതായും മെയ് 24 ന് സംഭവം നടക്കുമ്പോൾ പെൺകുട്ടി ഉൾപ്പെടെയുള്ള കുട്ടികൾ അവിടെ കളിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

   ഏഴ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഒരു 18 വയസുകാരനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റെവാരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹൻസ്‌രാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബലാത്സംഗക്കുറ്റം ചുമത്തി ചില പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മറ്റുള്ളവർ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

   സംഭവത്തിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ 10 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്നും അവർ പറഞ്ഞു. പെൺകുട്ടി വീട്ടിൽ സംഭവത്തെക്കുറിച്ച് പറഞ്ഞില്ല, എന്നാൽ വീഡിയോ ഇരയുടെ പിതാവിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകി, ഞങ്ങൾ ഉടൻ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തു, ”ഡി എസ് പി പറഞ്ഞു.

   പ്രായപൂർത്തിയാകാത്തവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായും 18 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. “പെൺകുട്ടി വീടിനടുത്തുള്ള സ്കൂൾ വളപ്പിൽ കളിക്കുകയായിരുന്നു. പ്രതികൾ പെൺകുട്ടിയെ തുറന്നു കിടന്ന ക്ലാസ് മുറിയിലേക്കു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഓരോരുത്തരായി മാറി മാറിയാണ് പീഡിപ്പിച്ചത്. ഈ സമയം മറ്റുള്ളവർ പീഡനദൃശ്യം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു”- കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി എസ് പി പറഞ്ഞു.
   Published by:Anuraj GR
   First published: