• HOME
 • »
 • NEWS
 • »
 • crime
 • »
 • യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭർത്താവ് അറസ്റ്റിൽ

യുവതിക്ക് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടാ​ന്‍ ത​ക്ക അ​സു​ഖ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും, മൂ​ക്കും വാ​യും ബ​ല​മാ​യി പൊ​ത്തി​പ്പി​ടി​ച്ച​തി​നാ​ല്‍ ഉ​ണ്ടാ​യ ശ്വാ​സ​ത​ട​സ്സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഡോ​ക്ട​ര്‍ മൊഴി നൽകിയിരുന്നു...

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  കൊ​ല്ലം: ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യു​വ​തി​ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കൊ​ല്ലം ജോ​ന​ക​പ്പു​റം ബു​ഷ​റ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ല്‍ ബാ​രി (34) പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇയാളുടെ ഭാര്യം ആ​മി​ന (22) ക​ഴി​ഞ്ഞ 22ന്​ ​മരിച്ച സംഭവമാണ്​ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യത്. 22ന്​ ​രാ​വി​ലെ കടുത്ത ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടുവെന്ന് പ​റ​ഞ്ഞാണ് അ​ബ്ദു​ല്‍ ബാ​രി​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ആ​മി​ന​യെ കൊ​ല്ല​ത്ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ് ​ത​ന്നെ ആ​മി​ന മ​രി​ച്ചി​രു​ന്നു.

  ആമിനയുടെ മരണത്തിൽ പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചത്. യുവതിക്ക് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടാ​ന്‍ ത​ക്ക അ​സു​ഖ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും, മൂ​ക്കും വാ​യും ബ​ല​മാ​യി പൊ​ത്തി​പ്പി​ടി​ച്ച​തി​നാ​ല്‍ ഉ​ണ്ടാ​യ ശ്വാ​സ​ത​ട​സ്സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

  ഇതോടെ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സ്​ തെ​ളി​വു​ക​ള്‍ നി​ര​ത്തി അ​ബ്ദു​ല്‍ ബാ​രി​യെ ചോ​ദ്യം​ചെയ്തു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ആദ്യം പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകിയെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

  കൊ​ല്ലം അ​സി​സ്റ്റ​ന്‍റ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ എ. ​അ​ഭി​ലാ​ഷി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ള്ളി​ത്തോ​ട്ടം ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍. ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, അ​നി​ല്‍ ബേ​സി​ല്‍, ജാ​ക്സ​ണ്‍ ജേ​ക്ക​ബ്, എ.​എ​സ്.​ഐ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, സു​നി​ല്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​മ ഭാ​യ്, ഷാ​ന​വാ​സ്, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോടതിയിൽ ഹാജരാക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

  നല്ല കല്യാണ ആലോചനകള്‍ കൊണ്ടുവരാമെന്നുപറഞ്ഞ് 10,000 രൂപ തട്ടി; വൈരാഗ്യം, ബ്രോക്കറെ കുത്തിക്കൊന്നു

  വിവാഹ ആലോചനകൾ കൊണ്ടുവരമെന്ന് പറഞ്ഞ് പതിനായിരം രൂപ തട്ടിയ വിരോധത്തിൽ ബ്രോക്കറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. വണ്ടുംതറ കടുകതൊടി പടിഞ്ഞറേതിൽ അബ്ബാസിനെ(64)യാണ് നെല്ലായ മഞ്ചക്കല്ല് കുണ്ടിൽ മുഹമ്മദലി(40) കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെ അബ്ബാസിനെ വീട്ടിൽ‌ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

  സംഭവശേഷം മുഹമ്മദലി ഓട്ടോയിൽക്കയറി രക്ഷപ്പെട്ടു. കുത്തേറ്റ അബ്ബാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. അബ്ബാസിനെ കുത്തുന്നത് തടയാൻ മകൻ ശിഹാബ് ശ്രമിച്ചു. എന്നാൽ ശിഹാബിനെയും മുഹമ്മദലി ആക്രമിച്ചു.

  Also Read-യുവമോര്‍ച്ച നേതാവിനെ കർണാടക അതിർത്തിയിൽ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ

  അബ്ബാസ് നല്ല കല്യാണ ആലോചനകള്‍ കൊണ്ടുവരാമെന്നു പറഞ്ഞ്  10,000 രൂപ വാങ്ങിയെന്നും തുടര്‍ന്ന് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നായിരുന്നു മുഹമ്മദലി നൽകിയ മൊഴി. പണം തിരിച്ചുനൽ‌കാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
  Published by:Anuraj GR
  First published: