നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫോണിൽ സംസാരിച്ചതിന് ഭാര്യയെ വെടിവെച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

  ഫോണിൽ സംസാരിച്ചതിന് ഭാര്യയെ വെടിവെച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

  വെള്ളിയാഴ്ച രാത്രി വൈകി, ഫോണിൽ സംസാരിച്ചതിന് ഷമയെ ഫാസിൽ വെടിവെച്ചു കൊല്ലുകയായിരുന്നു, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്

  gunshot murder

  gunshot murder

  • Share this:
   മീററ്റ്: ഫോണിൽ സംസാരിച്ചതിന് ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഏഴുമാസം മുമ്പ് വിവാഹം കഴിച്ച യുവതിയെയാണ് ഭർത്താവ് വെടിവെച്ചു കൊന്നത്. യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്ന് പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ പ്രതി സമ്മതിച്ചെന്ന് പോലീസ് പറയുന്നു.

   രാജബ്പൂർ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്. ആദ്യ ഭർത്താവ് മരണപ്പെട്ട് ഏകദേശം ഒരു വർഷത്തിനുശേഷമാണ് 36കാരിയായ ഷമ വീണ്ടും വിവാഹിതയായത്. മൊറാദാബാദിലെ അൻവർനഗറിലെ ഫാസിലുമായാണ് വിവഹം. ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകനോടൊപ്പമാണ് ഷമ ഫാസിലിനൊപ്പം രാജബ്പൂരിലെ ഒരു വാടക വീട്ടിൽ താമസമാക്കിയത്. ഷാമയുടെ സഹോദരി ഫർഹയും ദമ്പതികളുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

   വെള്ളിയാഴ്ച രാത്രി വൈകി, ഫോണിൽ സംസാരിച്ചതിന് ഷമയെ ഫാസിൽ വെടിവെച്ചു കൊല്ലുകയായിരുന്നു, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. വെടിയൊച്ച ശബ്ദം കേട്ട് ഫർഹ ഉറക്കമുണർന്ന് എത്തിയപ്പോൾ ഷമ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

   ഉടൻ തന്നെ ഫർഹ അയൽവാസികളെ വിവരം അറിയിച്ചു, വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. ഷമയ്ക്കു നേരെ ഫാസിൽ മൂന്നു തവണ വെടിയുതിർത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

   ഉത്തർപ്രദേശിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ, മുസാഫർനഗറിൽ 25 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. മൂന്ന് തവണ തലാഖ് ചൊല്ലിക്കൊണ്ട് ഭർത്താവ് വിവാഹമോചനം ചെയ്യുകയും യുവതിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെയാണ് യുവതി ജീവനൊടുക്കിയത്.

   ഓഗസ്റ്റ് 18 ന്, ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതായും തന്റെ കുട്ടിയെ തന്നിൽ നിന്ന് ബലമായി എടുത്തുകൊണ്ടുപോയതായും ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പരാതിക്കാരിയുടെ ഭർത്താവ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതേ തുടർന്ന്, വിഷം കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

   കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍

   കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ പീഡിപ്പിച്ചതിന് കളരിഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

   Also Read- പൊലീസുകാരെ വലയിലാക്കുന്ന ഹണിട്രാപ്പ് സുന്ദരിയ്ക്കായി അന്വേഷണം ഊർജ്ജിതം; ആലപ്പുഴയിലെ പൊലീസുകാരന് നഷ്ടമായത് ആറുലക്ഷം രൂപ

   ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പീഡനം നടന്നത്. പ്രതിയെ പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്തു.

   2019ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. അങ്ങിനെയാണ് പീഡനവിവരം പുറത്തറിയുന്നത്.
   Published by:Anuraj GR
   First published:
   )}