നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

  Arrest | യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

  ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

  police_jeep

  police_jeep

  • Share this:
   കോഴിക്കോട്: യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. കോഴിക്കോട് പുതിയാപ്പയിലാണ് സംഭവം. കക്കോടി സ്വദേശിയായ ശരണ്യ എന്ന യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഭർത്താവ് ലിനീഷിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ , ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ലിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ മരണത്തിന് ഉത്തരവാദി ലിനീഷാണെന്നു യുവതിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു.

   കേസ് അന്വേഷിക്കുന്ന ടൌണ്‍ എസിപിയാണ് ലിനീഷിനെ അറസ്റ്റ് ചെയ്തത്. ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒന്‍പത് ദിവസത്തിനിടെയാണ് പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ശരണ്യയുടെ കുടുംബം ആരോപണം ഉയര്‍ത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ലിനീഷിനെ ചോദ്യം ചെയ്യുന്നതോടെ ശരണ്യയുടെ മരണത്തിലെ ദുരൂഹത പുറത്തുവരുമെന്നും അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.

   മുറിയിലെ ക്യാമറയുടെ കണക്ഷൻ വിച്ഛേദിച്ചശേഷം ഭാര്യയെ ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

   മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ (CCTV) കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പ്രതി ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷിനെ (42) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹമോചനത്തിന് കേസ് നല്‍കിയ ശേഷം ഇരുവരും ഒരു വീട്ടില്‍ തന്നെ രണ്ടുമുറികളിലായി സിസിടിവി ക്യാമറ ഘടിപ്പിച്ചാണ് താമസിച്ചിരുന്നത്.

   കഴിഞ്ഞമാസം 11 ന് ഭാര്യ സുമയുടെ മുറിയിലെ ക്യാമറാ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. കേസിന്റെ കാര്യത്തിന് വീണ്ടും എറണാകുളത്തെത്തിയ വിവരം വടക്കേക്കര പൊലീസറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

   ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

   Also Read- Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

   വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
   Published by:Anuraj GR
   First published:
   )}