നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആലുവയിൽ ഗർഭിണിയായ ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

  ആലുവയിൽ ഗർഭിണിയായ ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

  വിവാഹസമയത്ത് അലി ജൗഹറിന് രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം ഭാര്യ നെഹ്ലത്തിന്‍റെ കുടുംബം നൽകി. എട്ടു ലക്ഷം രൂപ കൊടുത്തു സ്ഥലവും വാങ്ങി നൽകി

  Jouhar

  Jouhar

  • Share this:
  കൊച്ചി: ആലുവ ആലങ്ങാട് ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിലായി. ഒളിവില്‍ കഴിയുകയായിരുന്ന അലി ജൗഹറിനെ ആലങ്ങാട് പോലീസ് മുപ്പത്തടത്ത് നിന്നാണ് പിടികൂടിയത്. ഇയാള്‍ വാഹനത്തില്‍ സഞ്ചരിയ്ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ജൗഹറിന്റെ സുഹ്യത്ത് സഹലിനെ ഇന്ന് ഉച്ചയ്ക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് ജില്ല വിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായതെന്നാണ് സൂചന. 

  വിവാഹസമയത്ത് അലി ജൗഹറിന് രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം ഭാര്യ നെഹ്ലത്തിന്‍റെ കുടുംബം നൽകി. എട്ടു ലക്ഷം രൂപ കൊടുത്തു സ്ഥലവും വാങ്ങി നൽകി. ഇവിടെയായിരുന്നു നെഹ്ലത്തും ജൗഹറും താമസിക്കുന്നത്. സ്ത്രീധനമായി നല്‍കിയ തുക കൊണ്ട് നിര്‍മ്മിച്ച വീട് വില്‍ക്കാനുള്ള ജൗഹറിന്റെ ശ്രമം തടഞ്ഞതായിരുന്നു ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായത്. നാലു മാസം ഗര്‍ഭിണിയായ ഭാര്യ നെഹ്ലത്തിനെ ജൗഹര്‍ അടിയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയതിരുന്നു. കൂടാതെ ഭാര്യ പിതാവ് സലിം ആലങ്ങാടിനെയും ഇയാൾ മർദ്ദിച്ചു.

  കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നേരത്തെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നായിരുന്നു നെഹ്ലത്ത് പോലീസിന് നല്‍കിയ പരാതി. തുടർന്ന് ജൗഹറിനും കുടുംബാഗങ്ങൾക്കുമേതിരെ പോലീസ് കേസെടുത്തു. നെഹ്ലത്തിന്‍റെ ഭർത്താവ് അലി ജൗഹർ, അമ്മ സുബൈദ, ജൗഹറിന്റെ രണ്ടു സഹോദരിമാർ, ഒരു സുഹൃത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഗാർഹിക പീഡനം, ശാരീരികമായി ആക്രമിക്കൽ തുടഗിയ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

  നേരത്തെ വിദേശത്തായിരുന്ന ജൗഹർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എടയാറിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. സ്ത്രീധനമായി നൽകിയ തുക ധൂർത്തടിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ ചൂണ്ടികാണിച്ചിരുന്നു.

  Also Read- രേഷ്മയുടെ ഫേസ്ബുക്ക് 'കാമുകന്‍' ജീവനൊടുക്കിയ യുവതികൾ തന്നെ; തമാശ അതിരുവിട്ടപ്പോൾ നഷ്ടമായത് മൂന്ന് ജീവനുകൾ

  2020 ഒക്ടോബർ 22നായിരുന്നു വിവാഹം. വിവാഹ സമയത്ത് 10 ലക്ഷം രൂപ നല്‍കിയിരുന്നതായി നെഹ്ലത്തിന്‍റെ പിതാവ് സലീം ആലങ്ങാട് പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും സൌന്ദര്യം പോരെന്നും പറഞ്ഞായിരുന്നു മകളെ ജൗഹർ മർദ്ദിച്ചതെന്നും സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

  ആലുവ തുരുത്ത് സ്വദേശിയായ സലീമിൻറെ മകൾ നഹ്ലത്തിനെയാണ് സ്ത്രീധനം ആവശ്യപ്പെട്ട് ജൗഹർ മർദ്ദിച്ചത്. ഇത് തടയാനെത്തിയ സലീമിനെ ജൗഹറും സുഹൃത്തുക്കളും ചേർന്ന് തല്ലിച്ചതയ്ക്കുകയായിരുന്നു. വിവാഹ സമയത്ത് പത്ത് ലക്ഷം രൂപ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കകം കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയതായി നഹ്ലത്ത് പറയുന്നു. ആലുവ വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ മൃദുൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

  അതേസമയം മർദ്ദനമേറ്റ നഹ്ലത്തും പിതാവ് സലീം ആലങ്ങാടും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ദ്ധ പരിശോധനയിൽ നെഹ്ലത്തിന്‍റെ ഗർഭസ്ഥശിശുവിന് കുഴപ്പമൊന്നും ഇല്ലെന്നാണ് അറിയാൻ കഴിയുന്നത്.
  Published by:Anuraj GR
  First published:
  )}