നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| സ്കൂട്ടറിൽ യാത്ര ചെയ്ത ഭാര്യയെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

  Arrest| സ്കൂട്ടറിൽ യാത്ര ചെയ്ത ഭാര്യയെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

  ഗാർഹിക പീഡനത്തിനു കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം (Kollam) പരവൂരിൽ (Paravr)സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുറുമണ്ടൽ - ബി എം എസ് ഭവനിൽ വിജയകുമാറാണ് (42) അറസ്റ്റിലായത്. മാലാകായൽ എം എസ് ഭവനിൽ ഷീബയെ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ ജോലിക്കു പോകവെ വഴിയിൽ പതിയിരുന്ന് തടഞ്ഞുനിർത്തി. സ്കൂട്ടറിൽ നിന്നു പിടിച്ചിറക്കി കത്തി കൊണ്ട് നെഞ്ചിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞപ്പോൾ ഇടതു കൈമുട്ടിനു താഴെ കുത്തു കൊണ്ടു.

   ഗാർഹിക പീഡനത്തിനു കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്. ചാത്തന്നൂർ എസിപി ബി. ഗോപകുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, എഎസ്ഐ രമേശ്, സിപിഒ സായിറാം സുഗുണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 30കാരൻ മരിച്ചു

   ആലപ്പുഴ (Alappuzha) ചാത്തനാട് (Chathanadu) സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് (Explosion) യുവാവ് മരിച്ചു. അരുൺ കുമാർ (Arun Kumar) എന്ന ലേഖകണ്ണൻ (30) ആണ് മരിച്ചത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൻ എന്ന് പൊലീസ് പറയുന്നു.

   ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻ പറമ്പിലാണ് സംഭവം. ഏറ്റുമുട്ടൽ നടന്നതിൻ്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട കണ്ണൻ താമസിക്കുന്നത്. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പിൻതുടർച്ചയാണ് ആക്രമണം. അരുൺ കുമാറിനെ അന്വേഷിച്ച് ഒരു സംഘം വീടിനടുത്തുള്ള കളിയൻ പറമ്പിലെ വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു. തുടർന്ന് പ്രത്യാക്രമണം നടത്തുന്നതിനിടയിൽ അരുണിൻ്റെ തന്നെ കയ്യിൽ ഉണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

   നാടൻ ബോബാണ് എന്നാണ് സൂചന. ഇരു വിഭാഗങ്ങളും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന മേഖലയായതിനാൽ തന്നെ അക്രമണം നടന്ന ശേഷം പൊലിസ് എത്തിയ ശേഷം ആണ് ആളുകൾ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിൻ്റെ കൂട്ടാളികൾ അലക്സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. പകപോക്കലിൻ്റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് പരിശോധിച്ചു വരുന്നു. 2019 ൽ പോൾ എന്ന പൊലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുൺകുമാർ.
   Published by:Rajesh V
   First published:
   )}