വയനാട് പനമരത്ത് കുടുംബവഴക്കിനിടെ ഭാര്യയുടെ കാല് കമ്പി വടികൊണ്ട് തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ താമസക്കാരനായ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് ഭാര്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. വഴക്കിനിടെ ചന്ദ്രൻ ഭാര്യ മുത്തുവിനെ മർദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാൽ തല്ലി ഒടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം. വയനാട് പനമരം പൊലീസാണ് ചന്ദ്രനെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime news, Wayanad