നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഞാന്‍ പോകുന്നു; എന്നെ അന്വേഷിക്കേണ്ട' എന്ന് എഴുതിവെച്ച് ഭാര്യയുടെ പത്തു പവനുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍

  'ഞാന്‍ പോകുന്നു; എന്നെ അന്വേഷിക്കേണ്ട' എന്ന് എഴുതിവെച്ച് ഭാര്യയുടെ പത്തു പവനുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍

  ഭാര്യ ജോലിക്കു പോയ സമയത്ത് പൂട്ടിയ മുറി കുത്തിത്തുറന്നാണ് ഇയാള്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്.

  • Share this:
   പത്തനംത്തിട്ട: മുറിയും അലമാരയും കുത്തിത്തുറന്ന് ഭാര്യയുടെ 10 പവന്റെ സ്വര്‍ണാഭരണവും പണവും കവര്‍ന്ന് ഭരര്‍ത്താവ്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു റാന്നി പുതുശ്ശേരിമല ഫിറോസ് ഭവനില്‍ റഹീമിനെയാണ് (65) റാന്നി ഇന്‍സ്‌പെക്ടര്‍ എം.ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

   ഒക്ടോബര്‍ 26നാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ റഹീമിന്റെ ഭാര്യ ജോലിക്കുപോയ സമയത്ത് റഹീം പൂട്ടിയിട്ടിരുന്ന ഇവരുടെ മുറി കുത്തിത്തുറന്ന് അലമാര പൊളിച്ച് 10 പവന്റെ മാല എടുത്തുകൊണ്ടു പോവുകയായിരുന്നു. 'ഞാന്‍ പോകുന്നു, എന്നെ അന്വേഷിക്കേണ്ട' എന്ന് എഴുതിവെച്ചിട്ടാണ് റഹീം പോയത്.

   പ്രതി എഴുതിവെച്ച കത്ത് കണ്ട ഭാര്യ പോലീസിന് പരാതി നല്‍കി. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ബുധനാഴ്ച റഹിം വഴിയാത്രക്കാരനില്‍ നിന്നും ഫോണ്‍ വാങ്ങി ബന്ധുവിനെ വിളിച്ചിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

   കവര്‍ന്ന സ്വര്‍ണം പണയം വെച്ച് 1,56000 രൂപ ഇയാള്‍ വാങ്ങി. പിടികൂടുമ്പോള്‍ 98000 രൂപയും ഒരു വളയും ഇയാളുടെ പക്കലുണ്ടായിരുന്നെന്ന് എസ്.ഐ.ടി. അനീഷ് പറഞ്ഞു. എസ്.സി.പി.ഒ.മാരായ മണിലാല്‍, വിനോദ്, സി.പി.ഒ.വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

   ഇതിന് മുമ്പും വീട്ടില്‍ നിന്ന് ഇത്തരത്തില്‍ സ്വര്‍ണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ സ്വര്‍ണ്ണം പണയംവെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളില്‍ താമസിച്ച് മദ്യപിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

   ആള്‍ദൈവം ചമഞ്ഞ് വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടിയെടുത്തു; അഞ്ചുപേര്‍ക്കെതിരെ കേസ്

   കൊല്ലം: ആള്‍ദൈവം വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടയെടുത്തെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം കുണ്ടറ സ്വദേശിനി ഹിന്ദുജ, അച്ഛന്‍ ശ്രീധരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരോപണം തെറ്റണെന്നാണ് ശ്രീധരന്റെ വിശീദകരണം.

   Also Read - തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

   പത്തുവര്‍ഷം മുന്‍പാണ് നടുവേദനയ്ക്കായി മരുന്നിനായി കുണ്ടറ സ്വദേശിനിയായ ഹിന്ദുജയെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് പൂജയും മരുന്നും മന്ത്രവുമായി വിശ്വാസം നേടിയെടുക്കുകയായിരുന്ന. പിന്നീട് വീട്ടമ്മയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു.

   ക്ഷേത്രത്തിനായി ഏഴു ലക്ഷം രൂപയും പലപ്പോഴായി സ്വര്‍ണവും കാറും പണവും ഇവര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെടുകയാണെന്ന് അറിഞ്ഞതോടെ പണവും സ്വര്‍ണവും തിരിച്ച് ചോദിച്ചപ്പോള്‍ ഹിന്ദുജ മര്‍ദ്ദിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.
   Published by:Karthika M
   First published:
   )}