കൊല്ലം: പിണങ്ങിക്കഴിഞ്ഞ ഭാര്യയുടെ വാഹനം പെട്രോൾ ഒഴിച്ച് കത്തിച്ച ഭർത്താവ് അറസ്റ്റില്‍. കൊല്ലം കുലശേഖരപുരം ആദിനാട് സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. അഴീക്കൽ സ്വദേശിനിയായ യുവതിയും രാജേഷും തമ്മിൽ ഒന്നരവർഷമായി അകന്നുകഴിയുകയാണ്.
സംഭവത്തില്‍ ഭാര്യയുടെ സ്കൂട്ടറും വീടിന്റെ ഒരു ഭാഗവും കത്തിനശിച്ചു. ഭര്‍ത്താവിന്റെ ശല്യം കാരണം യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയായിരുന്നു ഭാര്യയുടെ വാഹനം കത്തിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ ഒരു മണിയോടെ ഭാര്യയുടെ വീട്ടിലെത്തിയ സ്കൂട്ടർ രാജേഷ് പൊട്രോൾ തീവെക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. മുന്‍പും ഇയാളില്‍ നിന്ന് പലതവണ ഭീഷണി നേരിട്ടതായി യുവതി പൊലീസിനോട് പറഞ്ഞു.
ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തൊടുപുഴ: അവിവഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഏലത്തോട്ടിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്.
സംഭവത്തിനുശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തെരച്ചിൽ നടത്തുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.