നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഭാര്യയെ സംശയം; പാലക്കാട് മുണ്ടൂരിൽ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

    ഭാര്യയെ സംശയം; പാലക്കാട് മുണ്ടൂരിൽ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

    സുനിതയുടെ വയറിനും കൈയ്ക്കുമാണ് പരിക്കേറ്റത്.

    • Share this:
    പാലക്കാട്: മുണ്ടൂരിന് സമീപം വള്ളിക്കോട് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ (Murder Attempt)ശ്രമം. മുണ്ടൂർ സ്വദേശി സുനിതയ്ക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി (thrissur medical college). ഭർത്താവ് കോയമ്പത്തൂർ സ്വദേശി ശാന്തരാജിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.  ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം.

    മുണ്ടൂർ സ്വദേശിയായ സുനിതയെയും രണ്ടു മക്കളെയും കൂട്ടി സ്കൂട്ടറിൽ  പാലക്കാട് ഭാഗത്തേയ്ക്ക് വരുമ്പോഴാണ് ഭർത്താവ് ശാന്തരാജ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വള്ളിക്കോട് എ യു പി  സ്ക്കൂളിന് സമീപത്ത് വെച്ചായിരുന്നു അക്രമം. സുനിതയുടെ വയറിനും കൈയ്ക്കുമാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ സുനിതയെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

    പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ഇവർ തമ്മിൽ വഴിയിൽ വെച്ച് തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. സംഭവം കണ്ട നാട്ടുകാർ, ഭർത്താവ് ശാന്തരാജിനെ പിടികൂടി പൊലീസിലേൽപ്പിച്ചു. ഭാര്യയോടുള്ള സംശയമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

    Arrest| ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ 11 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ

    ഭാര്യയെയും രണ്ടു പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവിൽ കഴിയുന്നതിനിടെ മുങ്ങിയ മുൻ വായുസേന ഉദ്യോഗസ്ഥനെ (Former Air Force Officer) കർണാടക പൊലീസ് (Karnataka Police) അസമിൽ നിന്ന് 11 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. ധരം സിങ് യാദവാണ് (54) (Dharam Singh Yadav) രണ്ടാം ഭാര്യക്കും മക്കൾക്കും ഒപ്പം കഴിയുന്നതിനിടെ അറസ്റ്റിലായത്.

    ഹരിയാന സ്വദേശിയാണ് യാദവ്. 1987ലാണ് ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നത്. 1997ൽ വിരമിച്ചു. ഡൽഹി സ്വദേശിനി അനുവായിരുന്നു ഭാര്യ. ആ ബന്ധത്തിൽ പതിനാലും എട്ടും പ്രായക്കാരായ പെൺമക്കളുമുണ്ടായിരുന്നു. വിരമിച്ച ശേഷം ബെംഗളൂരു വിദ്യാരണ്യപുരത്ത് വീടുവാങ്ങി കുടുംബസമേതം താമസമാക്കി. സ്വകാര്യ കമ്പനിയിൽ പർചേസ് വിഭാഗത്തിൽ ജോലിയിൽ ചേർന്നു.

    ഇതിനിടെ, അവിവാഹിതൻ എന്ന് പരിചയപ്പെടുത്തി വിവാഹ പോർട്ടലിൽ വധുവിനെ തേടി. അസം സ്വദേശിയായ വനിത ഇതു കണ്ട് വിവാഹ സന്നദ്ധത അറിയിച്ചു. ആ ബന്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഭാര്യയും മക്കളുമായിരുന്നു പ്രധാന തടസം. 2008ൽ ഒരു രാത്രി മൂന്നുപേരേയും മരമുട്ടിയിൽ അടിച്ചുകൊന്നു. ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചെടുത്ത ശേഷം വീട്ടിൽ കവർച്ചയുടെ സാഹചര്യങ്ങൾ സൃഷ്ടിച്ചു.

    കവർച്ചക്കിരയായ വീടും ഭാര്യയും മക്കളും നഷ്ടപ്പെട്ട യാദവും നാടിന്റെ നൊമ്പരമായെന്ന നിലയിലായിരുന്നു വാർത്തകൾ. എങ്കിലും സംശയം തോന്നിയ പൊലീസ് മുൻ സൈനിക ഉദ്യോഗസ്ഥനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ് തന്ത്രത്തിന് മുന്നിൽ പ്രതിക്ക് അടി പതറി. കുറ്റം ഏറ്റുപറഞ്ഞു.
    Published by:Naseeba TC
    First published: