ഇന്റർഫേസ് /വാർത്ത /Crime / Suicide| പത്തനംതിട്ടയിൽ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

Suicide| പത്തനംതിട്ടയിൽ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് വിനീതിനെതിരെ ചുമത്തിയിരിക്കുന്നത്

  • Share this:

പത്തനംതിട്ട: ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട ഇടയാറന്മുള ശ്രീവൃന്ദയിൽ വിനീതാണ് പിടിയിലായത്. വിനീതിന്റെ ഭാര്യ ശ്യാമ, മകൾ മൂന്നുവയസ്സുകാരി ആദിശ്രീ എന്നിവരുടെ മരണത്തെ തുടർന്നാണ് പൊലീസ് നടപടി.

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് വിനീതിനെതിരെ ചുമത്തിയിരിക്കുന്നത്. വിനീതും ശ്രീവിദ്യയും ബധിരരും മൂകരുമാണ്. ശ്യാമയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്

വിനീതിന്റെ മാതാപിതാക്കളും കേസിൽ പ്രതികളാണ്.

ശ്രദ്ധിക്കുക: 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മറ്റൊരു സംഭവത്തിൽ, കൊട്ടാരക്കരയില്‍ മുത്തശ്ശിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തിൽ കൊച്ചുമകൻ അറസ്റ്റിൽ.തൃക്കണ്ണമംഗല്‍ സി.പി.കുന്ന് ലക്ഷംവീട്ടില്‍ അനിമോനെ(23)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം.

Also Read-ഗായകന്‍ കെകെയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; അസ്വഭാവിക മരണത്തിന് കേസെടുത്തു

കല്ലുവാതുക്കല്‍ വിപിന്‍ഭവനില്‍ മേരി(85)യെ ആക്രമിച്ചാണ് അനിമോൻ രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. ഭക്ഷണം നല്‍കുന്നതിനിടെ നിലവിളക്കുപയോഗിച്ചു മേരിയുടെ തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും മാല കവരുകയുമായിരുന്നു.

First published:

Tags: Dowry harassment, Pathanamthitta, Suicide