• HOME
 • »
 • NEWS
 • »
 • crime
 • »
 • സ്ത്രീധന പീഡനം; തൃശൂരില്‍ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം

സ്ത്രീധന പീഡനം; തൃശൂരില്‍ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം

കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തൃശൂരില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ 4 മാസം ഗര്‍ഭിണിയായ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. ഭര്‍ത്താവ് കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.

  ഇന്നലെ രാവിലെ മകളെ ഷെക്കീര്‍ ക്രൂരമായി മർദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു. ഗർഭിണിയെന്ന പരിഗണന പോലും നൽകിയില്ല. കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല പറഞ്ഞു.

  Also Read :- ട്രാന്‍സ് ദമ്പതിമാരെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു; പേരാവൂരില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

  ഇവര്‍ക്ക് ആദ്യം ജനിച്ചത് പെൺകുട്ടി ആയതിലും ഭര്‍ത്താവ് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം തവണ ഗർഭിണിയായത് അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മർദനം ഉണ്ടായിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മർദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡി. കോളജിൽ പ്രവേശിപ്പിച്ചു.

  വിവാഹത്തിൽ നിന്ന് പിന്മാറി; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുതവരൻ അറസ്റ്റിൽ


  മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരന്‍ അറസ്റ്റിൽ. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തില്‍ കൈതമണ്ണിൽ അശ്വിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു മന്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുതവരൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.

  Also Read :- പ്രണയം നിരസിച്ചതിൻറെ പേരിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കത്തിച്ചു; കസ്റ്റഡിയിലായിട്ടും ചിരിനിർത്താതെ പ്രതി


  മന്യയും അശ്വിനും തമ്മിൽ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിൻ മന്യയുമായി ഫോണിൽ സംസാരിച്ച് തെറ്റിപിരിഞ്ഞിരുന്നു. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

  വിവാഹത്തിൽ നിന്ന് അശ്വിൻ പിന്മാറിയതിൽ മനംനൊന്ത് മന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Arun krishna
  First published: