HOME » NEWS » Crime » HUSBAND BEATS HIS WIFE TO DEATH IN THE STREET AS ONLOOKERS DO NOTHING

ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു; കാഴ്ചക്കാരായി നിന്ന് കുറേ മനുഷ്യൻമാർ

അക്രമത്തിലോ അപകടത്തിലോ പെട്ട ഇരകളെ സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സിവിൽ ബാധ്യത നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ചൈന 2017ൽ 'ഗുഡ് സമരിറ്റൻ' നിയമം നടപ്പാക്കിയിരുന്നു.

News18 Malayalam | news18
Updated: November 3, 2020, 4:27 PM IST
ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു; കാഴ്ചക്കാരായി നിന്ന് കുറേ മനുഷ്യൻമാർ
image - twitter
  • News18
  • Last Updated: November 3, 2020, 4:27 PM IST
  • Share this:
ഷൂഷോ സിറ്റി (ചൈന): നടുറോഡിൽ വച്ച് ഭർത്താവ് ഭാര്യ അടിച്ചു കൊല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ലോകമെങ്ങും പരക്കുന്നത്. സ്ത്രീകൾ നേരിടേണ്ടി വരുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഈ വീഡിയോ ഉയർത്തുന്നത്. ഷൂഷോ നഗരത്തിൽ വച്ചാണ് സംഭവം. ദമ്പതികൾ സ്കൂട്ടറിൽ കയറുന്നതിനിടെ കാൽനടയാത്രക്കാരനെ അബദ്ധത്തിൽ ഇടിച്ചിട്ടു. ഇതിനെ തുടർന്നാണ് ക്രൂരമായ ആക്രമണം നടന്നത്.

വീഡിയോ ഫൂട്ടേജിൽ ഭാര്യയെ ഭർത്താവ് ആദ്യം കല്ലുകൊണ്ടും പിന്നെ മരം കൊണ്ടും അടിക്കുന്നത് കാണാം. ആക്രമണത്തിന് ഇരയായ സ്ത്രീയെ പൊലീസുകാർ പെട്ടെന്നു തന്നെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഗുരുതരമായ പരിക്കുകളെ തുടർന്ന് യുവതി മരിക്കുകയായിരുന്നു. പ്രതി കസ്റ്റഡിയിൽ ആണെന്നും കേസ് പൂർണമായും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

You may also like:'ഫോർ വിമൻ, റൺ ബൈ എ വുമൺ' - അടിപൊളിയാണ് ഇ കഫേ, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം [NEWS]'പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും': പി ജെ ജോസഫ് [NEWS] റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകിയില്ല; കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു‍ [NEWS]

ആക്രമണത്തിന്റെ ചിത്രങ്ങൾ ആദ്യം സോഷ്യൽ മീഡിയയിലും തുടർന്ന് ആഭ്യന്തര വാർത്താ ഏജൻസികളിലും ഞായറാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം ഇത് ദശലക്ഷക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തത്. വീഡിയോയിൽ കുട്ടികളും സൈക്കിൾ യാത്രക്കാരും വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഈ രംഗം കാണുന്നത് കാണാം. എന്നാൽ, ഭാര്യയെ മർദ്ദിക്കുന്ന ഭർത്താവിനെ തടയാൻ ആരും തയ്യാറാവുന്നില്ല. ലോകം മുഴുവൻ വീഡിയോ കണ്ടപ്പോഴും ഭൂരിഭാഗം ആളുകളും വിമർശിച്ചത് അവിടെ വെറും കാഴ്ചക്കാരായി നിന്ന ആളുകളെ ആയിരുന്നു. കാഴ്ചക്കാരുടെ നിഷ്ക്രിയത്വം പരക്കെ വിമർശനവിധേയമായി.

ഭാര്യയെ മർദ്ദിക്കുന്നയാൾ അയാളുടെ കൈവശം ഒരു മെഷീൻ ഗണ്ണും വച്ചിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഒരാൾ പോലും അയാളെ നിയന്ത്രിക്കാൻ മുന്നോട്ടു വരാതിരുന്നതെന്ന് ഒരാൾ ചോദിച്ചു. വീഡിയോ കണ്ട മറ്റൊരാൾ ചോദിക്കുന്നത് അവിടെ കൂടി നിന്നവർ എന്ത് സ്വാർത്ഥയുള്ളവർ ആയിരുന്നെന്നാണ്. അവിടെ കൂടി നിന്നവർ എല്ലാം ഇത് കണ്ടു കൊണ്ടു നിൽക്കുകയും ചിലർ വീഡിയോയിൽ പകർത്തുകയും ചെയ്തു. അതേസമയം, താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇരയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമായിരുന്നെന്ന് വീഡിയോ കണ്ട മറ്റൊരാൾ അഭിപ്രായപ്പെട്ടു.ഗാർഹിക പീഡനം കുറ്റകൃത്യമാക്കുന്ന നിയമം 2015ൽ ചൈന കൊണ്ടു വന്നിരുന്നു. അതേസമയം, കുടുംബത്തിന് അകത്ത് നടക്കുന്ന അക്രമങ്ങൾ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു. തങ്ങളുടെ വിവാഹ ജീവിതത്തിൽ ചൈനയിൽ നാലിലൊരു സ്ത്രീ വീതം അക്രമം അനുഭവിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.

അക്രമത്തിലോ അപകടത്തിലോ പെട്ട ഇരകളെ സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സിവിൽ ബാധ്യത നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ചൈന 2017ൽ 'ഗുഡ് സമരിറ്റൻ' നിയമം നടപ്പാക്കിയിരുന്നു.
Published by: Joys Joy
First published: November 3, 2020, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories