• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭാര്യയുടെ കാമുകനെന്ന് ആരോപണം; യുവാവിനെ ഭര്‍ത്താവും സംഘവും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു

news18india
Updated: May 30, 2018, 10:26 PM IST
ഭാര്യയുടെ കാമുകനെന്ന് ആരോപണം; യുവാവിനെ ഭര്‍ത്താവും സംഘവും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു
news18india
Updated: May 30, 2018, 10:26 PM IST
അടൂര്‍: പത്തനംതിട്ട അടൂരില്‍ ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ട് പോയി മര്‍ദിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഏനാത്ത് സ്വദേശി യുവാവിനെ അടൂര്‍ നിന്നും ആദിക്കാട് കുളങ്ങര സ്വദേശികളായ 4 പേര്‍ തട്ടിക്കൊണ്ട് പോയത്. കാറില്‍ വെച്ചും തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ വെച്ചും യുവാവിനെ മര്‍ദിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിടിയിലായ ഹക്കീമിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ യുവാവ് ജോലി നോക്കിയിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഭാര്യയുമായി ബന്ധമുണ്ടെന്ന് പറയുന്ന വീഡിയോയും ഇവര്‍ ഭീഷണിപ്പെടുത്തി ഷൂട്ടു ചെയ്തു.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ആദിക്കാട്ട് കുളങ്ങര സ്വദേശി ഹാഷിം, അനുജന്‍ ആഷിഖ്

എന്നിവരടക്കം 4 പേരെ അടൂര്‍ പൊലീസ് പിടികൂടിയതായി അടൂര്‍ ഡി വൈ എസ് പി ജോസ് പറഞ്ഞു.

പിടിയിലായവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണ്. ഹാഷിം അടക്കമുളളവര്‍ മുന്‍പും പല കേസിലും പ്രതികളാണ്. അതേസമയം പ്രതി ഹാഷിം നേരത്തെ തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും വെട്ടിയിട്ടുണ്ടെന്നും ആരോപിച്ച് ഭാര്യയും രംഗത്തെത്തി.
First published: May 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍