HOME » NEWS » Crime » HUSBAND BECOMES MUSLIM AFTER BECOMING PREGNANT YOUNG WOMAN COMPLAINS OF LOVE JIHAD

'ഗർഭിണിയായതോടെ ഭർത്താവ് മുസ്ലീം ആയി'; 'ലവ് ജിഹാദ്' പരാതിയുമായി യുവതി

ഭർത്താവ് തിരിച്ചറിയൽ കാർഡ് നൽകിയതോടെയാണ്, അദ്ദേഹത്തിന്റെ പേര് മുസ്തഫയാണെന്ന് യുവതിക്ക് മനസിലായത്.

News18 Malayalam | news18-malayalam
Updated: April 5, 2021, 5:52 PM IST
'ഗർഭിണിയായതോടെ ഭർത്താവ് മുസ്ലീം ആയി'; 'ലവ് ജിഹാദ്' പരാതിയുമായി യുവതി
News18 Malayalam
  • Share this:
ഇൻഡോർ: ഗർഭിണിയായതോടെ ഭർത്താവ് മുസ്ലീം ആയെന്ന പരാതിയുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ ഇൻഡോറിന് സമീപം ദ്വാരകപുരിയിലാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. യഥാർഥ വിവരം മറച്ചുവെച്ച് വിവാഹം കഴിച്ചു വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ജിം പരിശീലകനായ ഭർത്താവ് ഗബ്ബാർ എന്ന പേരിലാണ് ആദ്യമായി പരിചയപ്പെട്ടതും, പിന്നീട് തങ്ങൾ അടുപ്പത്തിലായെന്നും യുവതി പറയുന്നു. അതിനുശേഷം വിവാഹിതരാകുകയും ചെയ്തു. എന്നാൽ ഗർഭിണിയായതോടെ, ആശുപത്രിയിൽ എത്തിയപ്പോൾ അധികൃതർ ഭർത്താവിന്‍റെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഭർത്താവ് തിരിച്ചറിയൽ കാർഡ് നൽകിയതോടെയാണ്, അദ്ദേഹത്തിന്റെ പേര് മുസ്തഫയാണെന്ന് യുവതിക്ക് മനസിലായത്. ഇതേത്തുടർന്ന് ആണ് പരാതിയുമായി അവർ പോലീസിനെ സമീപിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്തഫയ്‌ക്കെതിരെ മധ്യപ്രദേശ് ധർമ്മ സ്വാന്തന്ത്രത അധിക്യം 2020 ലെ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു വർഷം മുമ്പ് ഒരു ജന്മദിനാഘോഷത്തിനിടയിലാണ് പ്രതിയും യുവതിയും തമ്മിൽ പരിചയപ്പെടുന്നത്. അന്ന് ഗബ്ബാർ എന്നാണ് പേരെന്നും ജിം പരിശീലകനാണെന്നും യുവതിയോട് ഇയാൾ പറഞ്ഞു. പിന്നീട് ഇവരുടെ പരിചയം പ്രണയമായി മാറുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യയെ ബന്ധു വീടുകളിലേക്കു കൊണ്ടുപോകാൻ യുവാവ് തയ്യാറായതുമില്ല. എന്നാൽ യുവതി ഗർഭിണിയായതോടെയാണ് യുവാവ് മറച്ചുവെച്ച വിവരങ്ങൾ പുറത്തു വന്നത്.

Also Read- പ്രവാസിയെ വീട്ടിലേക്കു വിളിച്ചുവരുത്തി വെട്ടിക്കൊന്നു, ബന്ധുവീടിന് സമീപം കുഴിച്ചിട്ടു; കൊല്ലത്ത് രണ്ടുപേർ അറസ്റ്റിൽ

സംഭവം വിവാദമായതോടെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനു മുന്നിൽ അവർ മുദ്രാവാക്യം വിളികളുമായി എത്തി. പ്രതിക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് അവരുടെ ആവശ്യം. വിവിധ വകുപ്പുകൾ പ്രകാരം പ്രതിയ്ക്കെതിരെ കേസെടുത്തതായും, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു.

മറ്റൊരു സംഭവത്തിൽ, ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള 25 കാരനായ സ്വകാര്യ ട്യൂഷൻ അദ്ധ്യാപകൻ തന്റെ 18 വയസുള്ള വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായ മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതിന് അറസ്റ്റിലായി. ട്യൂഷൻ ക്ലാസുകൾ എടുത്തിരുന്ന പ്രതി അമാൻ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലാകുകയായിരുന്നു. ഇതോടെ തന്നോടൊപ്പം ഒളിച്ചോടാൻ അമാൻ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടു. ഒരുമിച്ച് താമസിക്കാൻ വിവാഹം കഴിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. അതിനായി ഇസ്ലാം മതം സ്വീകരിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിദ്യാർഥിനിയെ അമാൻ തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അമാനെ പിടികൂടിയത്. ഇന്ത്യൻ പീനൽ കോഡിലെയും മതപരിവർത്തന വിരുദ്ധ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Published by: Anuraj GR
First published: April 5, 2021, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories