• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയുടെ രഹസ്യഭാഗത്ത് മദ്യകുപ്പി കയറ്റി ഭർത്താവ്; സംഭവം വേശ്യാവൃത്തിക്ക് വിസമ്മതിച്ചതിനെ തുടർന്ന്

ഭാര്യയുടെ രഹസ്യഭാഗത്ത് മദ്യകുപ്പി കയറ്റി ഭർത്താവ്; സംഭവം വേശ്യാവൃത്തിക്ക് വിസമ്മതിച്ചതിനെ തുടർന്ന്

വീട്ടിലേക്ക് അപരിചതരായ പുരുഷന്മാരെ കൊണ്ടുവരികയും പണം വാങ്ങി അവര്‍ക്കൊപ്പം കിടക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഭുവനേശ്വര്‍: ഭാര്യയുടെ രഹസ്യഭാഗത്ത് മദ്യകുപ്പി കയറ്റിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. ഒഡീഷയിലെ ഭുവനേശ്വറിനു സമീപം കേന്ദ്രപദ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊലീസ് നടതതിയ അന്വേഷണത്തിനൊടുവിൽ ചന്ദന്‍ ആചാര്യ എന്നയാളെ അറസ്റ്റു ചെയ്തു. അപരിചിതരായ പുരുഷൻമാർക്കൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭർത്താവിന്‍റെ ക്രൂരതയെന്ന് യുവതി പറയുന്നു.

    സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കേന്ദ്രപദയ്ക്കു സമീപം ഓട്ടോഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ പത്തു വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു മൂന്നു വർഷം പിന്നിട്ടപ്പോൾ ഇയാൾ ഭാര്യയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു. ഇവർ താമസിക്കുന്ന വീട്ടിലേക്ക് അപരിചതരായ പുരുഷന്മാരെ കൊണ്ടുവരികയും പണം വാങ്ങി അവര്‍ക്കൊപ്പം കിടക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇതിനെ എതിര്‍ത്താല്‍ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. പലപ്പോഴും അടിവയറ്റിൽ തൊഴിക്കുന്നത് പതിവായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

    ഒരാഴ്ച മുമ്പാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പതിവ് പോലെ പണം വാങ്ങി മറ്റൊരാളുമായി ആചാര്യ വീട്ടിലെത്തി. ഇയാൾക്കൊപ്പം ഓട്ടോറിക്ഷ ഓടിക്കുന്ന ആളുമായാണ് അന്ന് വീട്ടിലെത്തിയത്. തുടർന്ന് അയാൾക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവതി അതിന് വിസമ്മതിച്ചു. ഇതേത്തുടർന്ന് മദ്യലഹരിയിലായിരുന്ന ആചാര്യ ഭാര്യയെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയും മദ്യകുപ്പി സ്വകാര്യഭാഗത്ത് കയറ്റുകയുമായിരുന്നു. തുടര്‍ന്ന് ബോധരഹിതയായി വീണ യുവതിയേയും അഞ്ച് വയസ്സുള്ള മകളേയും ആചാര്യ മുറിയ്ക്കു പുറത്തുനിന്ന് പൂട്ടുകയും സ്ഥലത്തുനിന്ന് പോകുകയും ചെയ്തു തീരെ അവശ നിലയിലായ യുവതിക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് യുവതിയുടെ അമ്മ തിരക്കി വന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭുവനേശ്വർ മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആചാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

    ബംഗളൂരുവിൽ ഒരാളെ ഭാര്യയുടെ കാമുകനെ വക വരുത്താൻ ആറു മണിക്കൂറാണ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നത്. ഒടുവിൽ പുലർച്ചെ മൂന്നു മണിക്ക് കൊലപാതകം നടത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിൽ ആണ് സംഭവം. കാർപെന്റ‌ർ ആയി ജോലി ചെയ്തു വരികയായിരുന്ന ഭരത് കുമാറാണ് ഭാര്യയുടെ കാമുകനെ തന്ത്രപരമായി കാത്തിരുന്ന് വധിച്ചത്. ശിവരാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നുകാരനായ ഭരത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

    എട്ടു വർഷം മുമ്പാണ് ഭരത് വിനുതയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്. കൊല്ലപ്പെട്ട ശിവരാജ് ഭരതിന്റെ ഭാര്യ വിനുതയുടെ സുഹൃത്ത് ആയിരുന്നു. മൂന്നു വർഷം മുമ്പ് ജോലി സംബന്ധമായ കാര്യങ്ങൾക്കായാണ് ശിവരാജ് വിനുതയെ കാണാൻ എത്തിയത്.

    അവസാനത്തെ ശമ്പളം ചോദിച്ചു; ക്രൂരനായ തൊഴിലുടമ നാളുകൾക്ക് ശേഷം ആ ശമ്പളം നൽകിയത് ഇങ്ങനെ

    അടുത്തിടെ ശിവരാജ് വിനുതയോട് തനിക്കുള്ള പ്രണയം തുറന്നു പറഞ്ഞു. എന്നാൽ, ആദ്യഘട്ടത്തിൽ വിനുത ഇത് നിരസിക്കുകയായിരുന്നു. പക്ഷേ, പിന്നീട് ശിവരാജുമായുള്ള ബന്ധത്തിന് വിനുത സമ്മതം അറിയിച്ചു. എന്നാൽ, ശിവരാജുമായി തന്റെ ഭാര്യയ്ക്കുള്ള വിവാഹേതര ബന്ധത്തെക്കുറിച്ച് ഭരത് കുമാറിന് മനസിലായി. ഭരത് കുമാർ ഇക്കാര്യം ചോദ്യം ചെയ്യുകയും ചെയ്തു.

    തുടർന്ന് തന്റെ കുടുംബം നശിപ്പിച്ച ശിവരാജിനെ ഇല്ലായ്മ ചെയ്യാൻ ഭരത് തീരുമാനിക്കുകയായിരുന്നു.

    'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തല

    ബുധനാഴ്ചയാണ് ശിവരാജിനെ വധിക്കാനുള്ള പദ്ധതി ഭരത് തയ്യാറാക്കിയത്. അതനുസരിച്ച് വിനുതയുടെ വീട്ടിൽ രാത്രി ഒമ്പതു മണിയോടെ ഭരത് എത്തുകയായിരുന്നു. തുടർന്ന് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നു. രാത്രി പത്തര ആയപ്പോൾ ശിവരാജ് എത്തി. ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുകയും തുടർന്ന് ഉറങ്ങാനായി കട്ടിലിലേക്ക് എത്തുകയും ചെയ്തു.

    ബൈക്ക് യാത്രികനെ തടഞ്ഞ പൊലീസ് ആവശ്യപ്പെട്ടത് ബസിനെ ചേസ് ചെയ്യാൻ; അഭിനന്ദിച്ച് സൈബർ ലോകവും

    രാത്രി മൂന്നു മണിയായപ്പോൾ വിനുത വാഷ് റൂമിലേക്ക് പോയി. ഈ സമയത്ത് ഭരത് മുറിയുടെ വാതിൽ അടച്ച് പൂട്ടുകയും ശിവരാജിനെ കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു.

    വെള്ളിയാഴ്ച കോടതിക്ക് മുമ്പിൽ ഭരതിനെ ഹാജരാക്കിയിരുന്നു. അതിനു ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. അതേസമയം, പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് ഓഫീസർ പറഞ്ഞു. ഇയാളുടെ വൈദ്യ പരിശോധന പൂർത്തിയായതായും പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: