• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder|കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; തടയാൻ ശ്രമിച്ച സഹോദരിയുടെ കൈവെട്ടി

Murder|കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; തടയാൻ ശ്രമിച്ച സഹോദരിയുടെ കൈവെട്ടി

രാജനെ തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ വെട്ടിമാറ്റി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നെടുവത്തൂർ പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ (56)കൊന്ന് സ്വയം ജീവനൊടുക്കിയത്. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കിനൊടുവിലാണ് ആക്രമണം.

    രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിക്കും പരിക്കേറ്റിട്ടുണ്ട്. രതിയുടെ കൈ രാജൻ വെട്ടിമാറ്റി. രമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. റബര്‍ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജന്‍ പതുങ്ങിയിരുന്ന് ആക്രമിച്ചതായാണ് വിവരം. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വിറകുവെട്ടാനെത്തിയതായിരുന്നു രമയും സഹോദരിയും. ഇവിടെ ഒളിച്ചിരുന്ന രാജന്‍ ആക്രമിക്കുകയായിരുന്നു. രമയെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തില്‍ എത്തി രാജന്‍ തൂങ്ങിമരിക്കുകയും ചെയ്തു.

    Also Read-ശ്രീനിവാസൻ വധക്കേസ്: ആറു പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞു

    രമ മരിച്ചെന്ന് ഉറപ്പിച്ച ശേഷം രാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് രമയും രാജനും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.

    Also Read-'സഞ്ജിത്തിന്റെ ചിതയ്ക്ക് മുന്നില്‍ നിന്ന് സത്യം ചെയ്തു', പിടിക്കപ്പെടുമെന്ന് ഉറപ്പായിട്ടും കൃത്യം നടത്തി; സുബൈര്‍ വധക്കേസിലെ മൊഴി

    മറ്റൊരു സംഭവത്തിൽ, നെട്ടിശേരിയിൽ മകനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം പിതാവ് തൂങ്ങി മരിച്ചു. നെട്ടിശേരി അയ്യപ്പത്തു വീട്ടിൽ അർജുനനാണു (60) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ അർജുനനും മകനും തമ്മിൽ വഴക്കുണ്ടായിരുന്നു.

    കൈക്കും കാലിനും പരിക്കേറ്റ മകൻ അഭിലാഷ് (36) ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.

    മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 44 വർഷം തടവും 1.55 ലക്ഷം രൂപ പിഴയും

    കരുനാഗപ്പള്ളിയില്‍ മകളെ ബലാത്സംഗം (Rape) ചെയ്ത കേസില്‍ പിതാവിന് 44 വര്‍ഷം തടവിനും 1.55 ലക്ഷം പിഴയും. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ഉഷാനായരാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്നും ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ 11 മാസം കൂടി അധിക ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2014-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

    വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
    Published by:Naseeba TC
    First published: