തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഒല്ലൂര്‍ ഉല്ലാസ് നഗറില്‍ റിട്ട. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അഞ്ചേരി രാജന്‍ (66) ആണ് ഭാര്യ ഓമനയെ (60) വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കുടുംബ വഴക്കിനിടെയാണ് രാജന്‍ ഭാര്യയെ വെട്ടിക്കൊന്നത്. തുടര്‍ന്ന് ഇയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മയെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച മകനും വെട്ടേറ്റു. മകന്റെ നില ഗുരുതരമാണ്. ഇയാളെ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജൻ, ഓമന എന്നിവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
ഏറെ കാലമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നു പുലർച്ചെയും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. അതിനിടെയാണ് രാജൻ വാക്കത്തി എടുത്തു ഓമനയെ വെട്ടിയത്. വെട്ടേറ്റ ഒമന, തൽക്ഷണം മരിച്ചു. ഇതിനിടെ ബഹളം കേട്ടു ഓടിയെത്തിയ ഇവരുടെ മകനും വെട്ടേൽക്കുകയായിരുന്നു. ഓമനയെ വെട്ടുന്നതിനിടെയാണ് തടസം പിടിച്ച മകനും വെട്ടേറ്റത്. അതിനു ശേഷം അടുക്കളയിൽ കയറി മണ്ണെണ്ണ ഒഴിച്ചു രാജൻ തീകൊളുത്തുകയായിരുന്നു.
ബഹളം കേട്ടു അയൽക്കാർ ഓടിയെത്തിയെങ്കിലും രാജനെയും ഓമനയെയും രക്ഷിക്കാനായില്ല. ഇവരുടെ മകനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബംഗളൂരുവിൽ ഒരാളെ ഭാര്യയുടെ കാമുകനെ വക വരുത്താൻ ആറു മണിക്കൂറാണ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നത്. ഒടുവിൽ പുലർച്ചെ മൂന്നു മണിക്ക് കൊലപാതകം നടത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിൽ ആണ് സംഭവം. കാർപെന്റർ ആയി ജോലി ചെയ്തു വരികയായിരുന്ന ഭരത് കുമാറാണ് ഭാര്യയുടെ കാമുകനെ തന്ത്രപരമായി കാത്തിരുന്ന് വധിച്ചത്. ശിവരാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നുകാരനായ ഭരത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
എട്ടു വർഷം മുമ്പാണ് ഭരത് വിനുതയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്. കൊല്ലപ്പെട്ട ശിവരാജ് ഭരതിന്റെ ഭാര്യ വിനുതയുടെ സുഹൃത്ത് ആയിരുന്നു. മൂന്നു വർഷം മുമ്പ് ജോലി സംബന്ധമായ കാര്യങ്ങൾക്കായാണ് ശിവരാജ് വിനുതയെ കാണാൻ എത്തിയത്.
അവസാനത്തെ ശമ്പളം ചോദിച്ചു; ക്രൂരനായ തൊഴിലുടമ നാളുകൾക്ക് ശേഷം ആ ശമ്പളം നൽകിയത് ഇങ്ങനെ
അടുത്തിടെ ശിവരാജ് വിനുതയോട് തനിക്കുള്ള പ്രണയം തുറന്നു പറഞ്ഞു. എന്നാൽ, ആദ്യഘട്ടത്തിൽ വിനുത ഇത് നിരസിക്കുകയായിരുന്നു. പക്ഷേ, പിന്നീട് ശിവരാജുമായുള്ള ബന്ധത്തിന് വിനുത സമ്മതം അറിയിച്ചു. എന്നാൽ, ശിവരാജുമായി തന്റെ ഭാര്യയ്ക്കുള്ള വിവാഹേതര ബന്ധത്തെക്കുറിച്ച് ഭരത് കുമാറിന് മനസിലായി. ഭരത് കുമാർ ഇക്കാര്യം ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് തന്റെ കുടുംബം നശിപ്പിച്ച ശിവരാജിനെ ഇല്ലായ്മ ചെയ്യാൻ ഭരത് തീരുമാനിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Husband kill wife, Man commits suicide, Murder, Suiide, Thrissur