നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

  കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

  ഇന്നു പുലർച്ചെ ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്

  സിജു

  സിജു

  • Share this:
  കൊല്ലം: കുണ്ടറ സ്വദേശിനി മൂന്നു വയസ്സുള്ള മകനൊപ്പം അഷ്ടമുടിക്കായലിൽ ചാടി മരിച്ച സംഭവത്തിനു പിന്നാലെ യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ചു. വെള്ളിമൺ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലായിരുന്നു മൃതദേഹം. ഇന്നു പുലർച്ചെ ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്.

  വെള്ളിമൺ തോട്ടുംകര  സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ് കഴിഞ്ഞ ദിവസം മൂന്നു വയസ്സുള്ള മകൻ ആദിയുമായി അഷ്ടമുടിക്കായലിൽ ചാടിയത്. ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് കുണ്ടറ പോലീസ്  ആളെ കാണാതായതിന് കേസെടുത്തു. അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിനു ശേഷം മൂന്നു വയസ്സുകാരൻ ആദിയുടെ മൃതദേഹവും കണ്ടെടുത്തു. രാഖിക്ക് 23 വയസ്സാണ്. മകൻ ആദിക്ക് മൂന്നും.  സ്വകാര്യ ബസിൽ കണ്ടക്ടറായിരുന്നു സിജു.  കായലിൽ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസിൻ്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. തോട്ടുംകരയിലെ വീട്ടിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ മാറിയാണ് കായൽ. നേരത്തെ കായൽ പരിസരത്ത് താമസിച്ചിരുന്നതിനാൽ ഇവിടം യുവതിക്ക് പരിചിതമായിരുന്നു.

  രാഖിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുണ്ടറ ISHO ജയകൃഷ്ണൻ , ക്രൈം എസ്.ഐ. അജുകുമാർ, വനിതാ എസ്.ഐ. ബിനി, SSB എസ്.ഐ. സതീഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സുഗുണൻ, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരടങ്ങുന്ന പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ്  യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
  Published by:user_57
  First published: