സംശയത്തിന്‍റെ പേരിൽ 67 കാരിയെ 54 വെട്ട് വെട്ടിക്കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

സം​​ഭ​​വ​ദി​​വ​​സം പുലർച്ചെ രണ്ടരയോടെ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന മേ​​രി​​യെ സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ മാ​​ത്യു​ വെ​​ട്ടി​ക്കൊ​​ല​​പ്പെ​​ടു​​ത്തി എ​​ന്നാ​​യി​​രു​​ന്നു കേ​​സ്

News18 Malayalam | news18-malayalam
Updated: October 29, 2020, 4:24 PM IST
സംശയത്തിന്‍റെ പേരിൽ 67 കാരിയെ 54 വെട്ട് വെട്ടിക്കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ 67കാരിയായ ഭാ​​ര്യ​​യെ വെ​​ട്ടി​ക്കൊ​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ 71കാരൻ ഭ​​ർ​​ത്താ​​വി​​നു ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വും ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​യും. പി​​ഴ അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ആ​​റു​മാ​​സം കൂ​​ടി ശി​​ക്ഷ അ​​നു​​ഭ​​വി​​ക്ക​​ണ​​മെ​​ന്ന് കോട്ടയം ജി​​ല്ലാ അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷൻസ് ജ​​ഡ്ജി ജി. ​​ഗോ​​പ​​കു​​മാ​​ർ വി​​ധി​​ച്ചു. 54 വെട്ടുകളാണ് മേരിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

ഇതിനൊപ്പം മകളുടെ മകനെ വെട്ടിപ്പരിക്കേൽപപിച്ചതിന് അഞ്ചു കൊല്ലം തടവും 20000 രൂപ പിഴയും അധികമായി ഒടുക്കണം. പിഴ അടച്ചില്ലെങ്കിലും ഒരു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

2018 ഏ​​പ്രി​​ൽ എ​​ഴി​​നായിരുന്നു കേസിന് ആസ്പദമായ സംഭവം. പേ​​രൂ​​ർ പൂ​​വ​​ത്തും​​മൂ​​ട്ടി​​ൽ ഇ​​ട​​യാ​​ടി​​മാ​​ലി​​യി​​ൽ വാ​​ട​​ക​യ്​​ക്ക് താ​​മ​​സി​​ച്ചി​​രു​​ന്ന മേ​​രി മാ​​ത്യു(67)​​വാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഭ​​ർ​​ത്താ​​വ് മാ​​ത്യു​ ദേ​​വ​​സ്യ(71) യാ​​ണ് മേരി മാത്യുവിനെ കൊലപ്പെടുത്തിയത്. ഇ​​ടു​​ക്കി സ്വ​​ദേ​​ശി​​ക​​ളാ​​യ ഇ​​വ​​ർ കു​​ടും​​ബ​​സ​​മേ​​തം മ​​ക​​ളോ​​ടൊ​​പ്പം പേ​​രൂ​​രു​​ള്ള വീ​​ട്ടി​​ലാ​​യി​​രു​​ന്നു താ​​മ​​സം.

സം​​ഭ​​വ​ദി​​വ​​സം പുലർച്ചെ രണ്ടരയോടെ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന മേ​​രി​​യെ സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ മാ​​ത്യു​ വെ​​ട്ടി​ക്കൊ​​ല​​പ്പെ​​ടു​​ത്തി എ​​ന്നാ​​യി​​രു​​ന്നു കേ​​സ്. ഈ ​​സ​​മ​​യം ഇ​​വ​​രോ​​ടൊ​​പ്പമുണ്ടായിരുന്ന ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന മ​​ക​​ളു​​ടെ​ മ​​ക​​ൻ എ​​ട്ട് വ​​യ​​സു​​കാ​​ര​​ൻ റി​​ച്ചാ​​ർ​​ഡി​​നും ത​​ല​​യ്ക്കും വെ​​ട്ടേറ്റിരുന്നു. വെ​​ട്ടേ​​റ്റു ക​​ട്ടി​​ലി​​ന​​ടി​​യി​​ൽ ഒ​​ളി​​ച്ച കു​​ട്ടി​​യു​​ടെ മു​​ന്നി​​ലി​​ട്ടാ​​ണു മേ​​രി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

കേസിന്‍റെ വിചാരണയ്ക്കിടെ ഏ​​ക ദൃ​​ക്സാ​​ക്ഷി​​യാ​​യ കു​​ട്ടി​​യു​​ടെ മൊ​​ഴി നി​​ർ​​ണാ​​യ​​ക​​മാ​​യി. മാത്യു ദേവസിയുടെ മ​​ക​​ളും മ​​രു​​മ​​ക​​നും പ്രോ​​സി​​ക്യൂ​​ഷ​​ന് അ​​നു​​കൂ​​ല​​മാ​​യി മൊ​​ഴി ന​​ൽ​​കി​​യി​​രു​​ന്നു. കോട്ടയം ഏ​​റ്റു​​മാ​​നൂ​​ർ സി​​ഐ​​യാ​​യി​​രു​​ന്ന എ.​​ജെ. തോ​​മ​​സാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ച​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി അ​​ഡീ​​ഷ​ണ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ സ​​തീ​​ഷ് ആ​​ർ. നാ​​യ​​ർ ഹാ​​ജ​​രാ​​യി.
Published by: Anuraj GR
First published: October 29, 2020, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading