• HOME
  • »
  • NEWS
  • »
  • crime
  • »
  • ഫോളോവേഴ്‌സിന്റെ എണ്ണംകൂട്ടാൻ ഭാര്യ കുളിക്കുന്നത് പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് യുവാവ് അറസ്റ്റിൽ

ഫോളോവേഴ്‌സിന്റെ എണ്ണംകൂട്ടാൻ ഭാര്യ കുളിക്കുന്നത് പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് യുവാവ് അറസ്റ്റിൽ

പലതവണ ആവശ്യപ്പെട്ടിട്ടും വീഡിയോ ഡിലീറ്റ് ചെയ്യാന് ഭർത്താവ് തയാറായില്ല.

  • Last Updated :
  • Share this:
    ലക്‌നൗ: ഭാര്യയുടെ നഗ്‌ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് ഉത്തർപ്രദേശിൽ പിടിയിൽ. സമൂഹമാധ്യമങ്ങളിൽ സജീവമായ സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ചത്. ദൃശ്യം തൻറെ ഫേസ്ബുക്കിൽ പങ്കുവച്ച സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരാതിയിലാണ് നടപടി. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെയാണ് യുവാവ് പകർത്തിയത്. ഈ വീഡിയോ പിന്നീട് ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നുവെന്നു.

    സന്ദീപ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ ഫോളോവേഴ് കുറവായിരുന്നത് ഇയാളെ നിരാശപ്പെടുത്തിയിരുന്നു. എങ്ങിനെയും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടണം എന്ന ചിന്തയിലാണ് ഭാര്യയുടെ കുളിമുറി ദൃശ്യം ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സന്ദീപും യുവതിയും തമ്മിലുള്ള വിവാഹം മൂന്ന് വർഷം മുമ്പാണ് കഴിഞ്ഞത്. ആ സമയത്ത് സന്ദീപ് ദില്ലിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ദില്ലിയിൽ നിന്നും സന്ദീപ് ഒരിക്കൽ ഭാര്യയെ വിഡിയോ കോൾ ചെയ്ത സമയത്ത് അവർ കുളിക്കുകയായിരുന്നു. വീഡിയോ കോൾ ഓണായിരുന്നതിനാൽ സന്ദീപ് ഭാര്യ കുളിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് തൻറെ മൊബൈൽ ഫോണിൽ സൂക്ഷിച്ചു. ഇത് യുവതി അറിഞ്ഞിരുന്നില്ല.

    read also : സ്‌കൂളിൽ പോയ പെൺകുട്ടിയെ കൊന്ന് സ്യൂട്‌കേസിലാക്കിയ കേസ്; മഹാരാഷ്ട്രയിൽ രണ്ട് പേർ അറസ്റ്റിൽ

    സോഷ്യൽ മീഡിയയിൽ അഡിക്ടായ യുവാവ് ഫെയ്‌സ്ബുക്കിൽ കൂടുതൽ ഫോളോവേഴ്‌സിനെ കണ്ടെത്തുന്നതിനായി പല വഴികളും നോക്കിയങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇയാൾ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതും യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ സന്ദീപ് വീഡിയോ നീക്കം ചെയ്തില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യയുടെ ആവശ്യം സന്ദീപ് ചെവിക്കൊണ്ടില്ല. ഇതിനികം വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു.

    തുടർന്നാണ് യുവതി ഭർത്താവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിത്. ഭാര്യ പരാതി നൽകിയെന്ന് അറിഞ്ഞതോടെ സന്ദീപ് വീഡിയോ ഡിലീറ്റ് ചെയ്തു, കേസാകുമെന്ന് ഉറപ്പായതോടെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാൽ വീഡിയോ നിരവധി ആളുകൾ കണ്ടതായും ഡൌൺലോഡ് ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റൺവിജയ് സിങ് വ്യക്തമാക്കി. ഭാര്യയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
    Published by:Amal Surendran
    First published: