കൊല്ലം: മദ്യപിച്ചെത്തിയ ഭര്‍ത്താവ് (Husband) ഭാര്യയെ വെട്ടിയ ശേഷം സ്വയം കഴുത്തറത്ത് ആത്മഹത്യയ്ക്കു (suicide) ശ്രമിച്ചു. കോട്ടാത്തലയില്‍ ഒമ്പതു വര്‍ഷമായി താമസിക്കുന്ന കര്‍ണാടക സ്വദേശി ശങ്കറാണ് ഭാര്യ ഡബോറയെ വെട്ടിയ ശേഷം സ്വയം കഴുത്തറുത്തത്.
കഴിഞ്ഞ ദിവസം കൊട്ടാരയ്ക്കടുത്ത് കോട്ടാത്തലയിലാണ് സംഭവം നടന്നത്.മദ്യപാനിയായ ശങ്കറിന്റെ ശല്യം സഹിക്ക വയ്യാതെ ഭാര്യ ഡബോറ മക്കളുമൊത്ത് വീടിന്റെ മുകള്‍ നിലയില്‍ മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറു മണിയോടെ മദ്യപിച്ചെത്തിയ ശങ്കര്‍ വീട്ടിനു സമീപത്തെ റോഡില്‍ വച്ച് ഡബോറയെ വെട്ടുകയായിരുന്നു.
തുടര്‍ന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ശങ്കര്‍ സ്വയം കഴുത്തറുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശങ്കര്‍ ഡബോറ ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്.
പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വന്നില്ല; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഭാര്യയെ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിലാണ് സംഭവം. ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാനസി ബജാജ് എന്ന യുവതിയെ ഇപ്പോൾ ചികിത്സയിലാണ്.
ജനുവരി 15 നാണ് മാനസി ബജാജ് ഭർത്താവ് രാംകുമാറുമായുള്ള തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ജനുവരി 19 ന് രാം കുമാർ മാനസിയെ കാണാൻ ഭാര്യ വീട്ടിലെത്തി. തനിക്കൊപ്പം തിരിച്ചു വരണമെന്നാവശ്യപ്പെട്ടാണ് രാം കുമാർ എത്തിയത്. എന്നാൽ തിരിച്ചു പോകാൻ മാനസി തയ്യാറായില്ല.
Also Read-
പാലക്കാടു നിന്ന് ഈരാറ്റുപേട്ടയില്‍ എത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; 35കാരന് പോലീസ് പിടിയില്‍
ഈ സമയത്ത് മാനസിയുടെ അമ്മ രേഖ ബജാജും വീട്ടിലുണ്ടായിരുന്നു. രാത്രി 7.30 ഓടെ മകളേയും ഭർത്താവിനേയും വീട്ടിലാക്കി രേഖ പുറത്തേക്ക് പോയി. ഈ സമയത്താണ് രാംകുമാർ മാനസിയെ ആക്രമിച്ചത്. കയ്യിൽ കരുതിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മാനസിയുടെ കഴുത്തിനും മുഖത്തും നിരവധി തവണ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
Also Read-
POCSO | പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ അനിയത്തിയേയും പീഡിപ്പിച്ചു; സംഭവം കോട്ടയം മേലുകാവിൽ
രക്തത്തിൽ കുളിച്ച് മാനസി ബോധരഹിതയായി വീണതോടെ മരിച്ചെന്ന് കരുതി രാംകുമാർ വീട്ടിൽ നിന്നും ഓടിപ്പോയി. പുറത്തുപോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് മകളെ അബോധാവസ്ഥയിൽ കാണുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് രാംകുമാറിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിൽ രാംകുമാറിന്റെ സഹോദരി ഭർത്താവിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ രാംകുമാറനെ കണ്ടെത്തുന്നത്.
അതേസമയം, ഗുരുതരമായി പരിക്കേറ്റ മാനസി ഡൽഹിയിലെ ഡിഡിയു ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.