നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറം വഴിക്കടവിൽ ഭർത്താവിന്‍റെ വെട്ടേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തു

  മലപ്പുറം വഴിക്കടവിൽ ഭർത്താവിന്‍റെ വെട്ടേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തു

  ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് ഭർത്താവ് സലിം ഉപദ്രവിക്കുന്നത് സീനത്ത് പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സീനത്തിനെ കോടാലികൊണ്ട് ഭർത്താവ് വെട്ടിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഭർത്താവ് കോടാലികൊണ്ട് വെട്ടിയ വീട്ടമ്മ അപകടനില തരണം ചെയ്തു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. ഇയാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിൽ പരാതിപ്പെട്ടതിനാണ് ഭാര്യയെ മുഹമ്മദ് സലീം വെട്ടിയത്.

  ഇന്നലെ  രാത്രി ഒൻപത് മണിയോടെ സംഭവങ്ങൾക്ക് തുടക്കം . മദ്യപിച്ച് എത്തിയ സലീം സീനത്തിനെ മർദിക്കാൻ തുടങ്ങി. സീനത്ത് ആദ്യം സഹോദരന്മാരെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അവർ പറഞ്ഞത് അനുസരിച്ച് ആണ് പിന്നാലെ വഴിക്കടവ് പോലീസിനെ ഫോൺ ചെയ്തത്. ഭർത്താവ് മദ്യലഹരിയിൽ മർദ്ദിക്കുന്നു എന്നായിരുന്നു  സീനത്തിൻറെ പരാതി.  ഇത് അന്വേഷിക്കാൻ വഴിക്കടവ് പോലീസ് എത്തിയ സമയത്ത് സലീം പിൻ വാതിലിലൂടെ രക്ഷപ്പെട്ടു.

  ഏറെ നേരം കാത്ത് നിന്ന പോലീസ് രാവിലെ 8 മണിയോടെ  പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന് സലീമിനോട് പറയാൻ അടുത്ത വീട്ടിൽ നിർദേശിച്ചു മടങ്ങി.  പോലീസ് മടങ്ങിയ ഉടനെ സലീം വീട്ടിൽ തിരിച്ചെത്തി. മുൻവാതിൽ സീനത്ത് പൂട്ടിയിരുന്നു. ആദ്യം വാതിൽ ചവിട്ടി പൊളിക്കാനാണ് തീരുമാനിച്ചെങ്കിലും വാടകവീട് ആയതിനാൽ ആണ് അത് ചെയ്യാതിരുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് ഭിത്തിക്കും  ഉത്തരത്തിനും ഇടയിലുള്ള വിടവിലൂടെ നുഴഞ്ഞ് വീടിനുള്ളിൽ കടക്കുകയായിരുന്നു.

  Also Read- കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

  മരംവെട്ടുകാരൻ ആയ പ്രതി കൈവശം ഉണ്ടായിരുന്ന കൈ കോടാലി കൊണ്ട് സീനത്തിനെ  ആക്രമിച്ചു. തലക്ക് നാല് വെട്ടുകൾ കൊണ്ടു. ഒരുവിധം പുറത്തേക്ക് കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച സീനത്തിനെ വീടിൻറെ പുറത്ത് വെച്ചും വെട്ടി. തോൾ ഭാഗത്ത് ആണ് വെട്ട് കൊണ്ടത്.  തടയാൻ ശ്രമിച്ച  പതിനേഴുകാരിയായ മകളെയും മർദിച്ചു. ഈ കുട്ടിയുടെ കൈക്ക് പ്രതി കടിച്ചു പരിക്കേൽപ്പിച്ചു. ഓടിയെത്തിയ അയൽവാസികളാണ് ആണ് സലീമിനെ രക്ഷപ്പെടാൻ അനുവദിക്കാതിരുന്നത്. ഇയാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.

  You may also like: കോവിഡ് കാലത്ത് വല വിരിച്ച് ഓൺലൈൻ തൊഴിൽ തട്ടിപ്പുകാർ; ഇരയായത് ഒട്ടേറെ പ്രവാസികൾ

  നിലമ്പൂരിലെ ആശുപത്രിയിലേക്ക് എത്തിച്ച  സീനത്തിനെ വിദഗ്ധ ചികിത്സയ്ക്കു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തു എന്നാണ് വിവരം. കൈയ്ക്ക് പരിക്കേറ്റ പതിനേഴുകാരിയായ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് ഉള്ളത്. അഞ്ചു മക്കൾ ആണ് ഇവർക്ക് ഉള്ളത്. രണ്ട് പേരെ വിവാഹം ചെയ്തു അയച്ചു.  മദ്യപിച്ചാൽ അക്രമകാരി ആകുന്ന സ്വഭാവക്കാരനാണ് സലീം. പ്രതിക്ക് 42 വയസ്സ് പ്രായം ഉണ്ട്.  ഭാര്യ സീനത്തിന് എതിരായ  അക്രമത്തിന്  വധശ്രമത്തിനും പതിനേഴുകാരിയായ മകളെ ആക്രമിച്ചതിന്  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പ് അനുസരിച്ചും ആണ് കേസെടുത്തിരിക്കുന്നത്. നിലമ്പൂർ കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മദ്യത്തിനും ലഹരിക്കും അടിമയായ മുഹമ്മദ് സലീം സ്ഥിരം പ്രശ്നക്കാരൻ ആണെന്നാണ് നാട്ടുകാരും പറയുന്നത്.
  Published by:Anuraj GR
  First published:
  )}