നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ലൈംഗികശേഷിയില്ലായ്മ' ഭർത്താവ് മറച്ചുവെച്ചു; പൊലീസിൽ പരാതി നൽകി ഭാര്യ

  'ലൈംഗികശേഷിയില്ലായ്മ' ഭർത്താവ് മറച്ചുവെച്ചു; പൊലീസിൽ പരാതി നൽകി ഭാര്യ

  ആദ്യ രാത്രിയിൽ തന്നെ ഭർത്താവ് തന്നിൽനിന്ന് അകന്നു മാറി കിടക്കുകയാണ് ചെയ്തത്. വിവാഹശേഷം അഞ്ചു ദിവസത്തോളം ഭർത്താവ് മറ്റൊരു മുറിയിലാണ് കിടന്നത്.

  sex failure

  sex failure

  • Share this:
   അഹമ്മദാബാദ്: ഭർത്താവ് ലൈംഗിക ശേഷിയില്ലായ്മ മറച്ചുവെച്ചുവെന്ന പരാതിയുമായി ഭാര്യ പൊലീസിൽ പരാതി നൽകി. ഗുജറാത്തിലെ സൈജ്പുർ-ബോഘ സ്വദേശിനിയായ 26കാരിയാണ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവിന് ബലഹീനതയുള്ള കാര്യം അയാളുടെ വീട്ടുകാരും തന്നിൽനിന്ന് മറച്ചുവെച്ചതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

   ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും സൈജ്പുരിലെ വനിതകളുടെ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു. ഈ പരാതിയിൽ പൊലീസ് എഫ്ഐആർ എടുത്തു കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   2018 നവംബറിലാണ് തന്‍റെ വിവാഹം നടന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി പരാതിയിൽ പറയുന്നു. ആദ്യ രാത്രിയിൽ തന്നെ ഭർത്താവ് തന്നിൽനിന്ന് അകന്നു മാറി കിടക്കുകയാണ് ചെയ്തത്. വിവാഹശേഷം അഞ്ചു ദിവസത്തോളം ഭർത്താവ് മറ്റൊരു മുറിയിലാണ് കിടന്നത്. പിന്നീട് ലൈംഗിക ബന്ധത്തിന് താൻ മുൻകൈ എടുത്തപ്പോഴൊക്കെ ഭർത്താവ് ഒഴിവുകഴിവു പറഞ്ഞു മാറിനിന്നതായും യുവതി പറയുന്നു.

   Also Read- പൈൽസിന് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

   പിന്നീട് ഹണിമൂണിനായി തായ്ലൻഡിൽ പോയപ്പോഴും ഭർത്താവ് തന്നെ മനപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചുവെന്ന് യുവതി പറയുന്നു. ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധ്യമായതെല്ലാം താൻ ചെയ്തു. ബലഹീനതയ്ക്കുള്ള മരുന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്നും യുവതി മൊഴി നൽകി.

   Also Read- 5 ദിവസത്തിനുള്ളിൽ 2 വിവാഹം; ഇരുവരെയും കബളിപ്പിച്ച് മുങ്ങിയ ഐടി എഞ്ചിനിയറിനായി തെരച്ചിൽ ആരംഭിച്ച് പൊലീസ്

   തായ്ലൻഡിൽനിന്ന് മടങ്ങിയെത്തിയശേഷം ഇക്കാര്യം ഭർത്താവിന്‍റെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് യുവതി പറയുന്നു. തങ്ങളുടെ കിടപ്പുമുറിയുടെ വാതിലിന്‍റെ പൂട്ട് അമ്മായിയമ്മ തകർത്തതായും, അവർ എപ്പോഴും തങ്ങളുടെ മുറിയിലേക്ക് വരാറുണ്ടെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തതായും ഭർത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്നും സൈജ്പുർ സ്റ്റേഷൻ ഹൌസ് ഓഫീസർ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}