കോട്ടയം: മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍(Arrest). കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.
രണ്ടര വര്‍ഷം മുമ്പായിരുന്നു ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനുവും അര്‍ച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് പണമാവശ്യപ്പെട്ട് ഭര്‍ത്താവ് ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം.
അര്‍ച്ചന മരിക്കുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.