• HOME
 • »
 • NEWS
 • »
 • crime
 • »
 • ജോലിക്കാരിയോട് ഭർത്താവിന് പ്രേമം; വീട്ടിൽനിന്ന് പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ

ജോലിക്കാരിയോട് ഭർത്താവിന് പ്രേമം; വീട്ടിൽനിന്ന് പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ

താൻ ഗർഭിണിയായിരുന്നപ്പോൾ സ്വന്തം വീട്ടിൽ പോയി നിന്നു. ഈ സമയത്താണ് ഭർത്താവ് വീട്ടു ജോലിക്കാരിയുമായി പ്രണയത്തിലായതെന്ന് യുവതി പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  അഹമ്മദാബാദ്: ജോലിക്കാരിയുമായി പ്രണയത്തിലായ ഭർത്താവ് തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. അഹമ്മദാബാദിന് സമീപമാണ് സംഭവം. അല്‍ക്കാ വ്യാസ് എന്ന യുവതിയാണ് ഭര്‍ത്താവ് മുകേഷ് വ്യാസിനും വീട്ടിലെ ജോലിക്കാരിയായ ഹെതലിനുമെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. നികോല്‍ പോലീസ് സ്റ്റേഷനിലാണ് അല്‍ക്ക പരാതി നല്‍കിയത്.

  താൻ ഗർഭിണിയായിരുന്നപ്പോൾ സ്വന്തം വീട്ടിൽ പോയി നിന്നു. ഈ സമയത്താണ് ഭർത്താവ് വീട്ടു ജോലിക്കാരിയുമായി പ്രണയത്തിലായതെന്ന് അൽക്ക പരാതിയിൽ പറയുന്നു. പ്രസവിച്ച ശേഷവും തന്നെയും മകനെയും കാണാൻ പോലും ഭർത്താവ് വന്നില്ല. അതിനുശേഷം വീട്ടിലേക്കു കൂട്ടികൊണ്ടുപോകാനും വന്നില്ല. ഇതോടെ താൻ അവിടേക്കു തനിച്ചു പോകുകയായിരുന്നു. എന്നാൽ ഭർത്താവ് തന്നോട് ഒരു അടുപ്പവും കാണിച്ചില്ലെന്നും യുവതി പരാതിയിൽ പറയുന്നു.

  വീട്ടിൽ വെച്ച് തന്‍റെ മുന്നിൽവെച്ച് ജോലിക്കാരിയോട്, ഭാര്യയോടെന്ന പോലെ ഭർത്താവ് പെരുമാറിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു. ഇതു ചോദ്യം ചെയ്തതോടെ തന്നെ ഉപദ്രവിക്കാനും തുടങ്ങിയെന്ന് യുവതി നൽകിയ പരാതിയിലുണ്ട്. ശാരീരികവും മാനസികവുമായ പീഡനം തുടർന്നു. എങ്ങനെയും തന്നെ വീട്ടിൽ നിന്നു പുറത്താക്കാനായിരുന്നു ഭർത്താവിന്‍റെ ശ്രമം. ഇതിനിടെ പിഞ്ചു കുഞ്ഞിനെ ഉപദ്രവിക്കാനും ശ്രമിച്ചു. അവിഹിത ബന്ധം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

  അതിനുശേഷമാണ് വീട്ടിൽനിന്ന് തന്നെ ബലപ്രയോഗത്തിലൂടെ ഭർത്താവ് പുറത്താക്കിയതെന്നും, ഇനി തന്‍റെ ഒപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും ഭർത്താവ് പറഞ്ഞു. മൂത്ത മകനെയും ഇളയ കുട്ടിയെയും ഭർത്താവ് പിടിച്ചുവെച്ചിരിക്കുകയാണെന്നും, മക്കളെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.

  യുവതിയുടെ പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊഴിയെടുക്കാൻ രണ്ടു തവണ വിളിപ്പിച്ചെങ്കിലും യുവതിയുടെ ഭർത്താവ് സ്റ്റേഷനിലെത്തിയില്ലെന്നു പൊലീസ് പറയുന്നു. ഇരു കൂട്ടരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് നികോൽ സ്റ്റേഷൻ ഹൌസ് ഓഫീസർ പറയുന്നത്.

  You May Also Like- ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്

  കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം യാത്രചെയ്തിരുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കു സമീപമാണ് ബൈക്കിലെത്തിയ മൂവര്‍സംഘം ഭർത്താവിനൊപ്പമെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സംഘം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം അക്രമികള്‍ ദമ്പതികളുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും പിടിച്ചുപറിക്കുകയും ചെയ്തു.

  ഇക്കഴിഞ്ഞ മാർച്ച 29 തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് ആഗ്ര പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന യുവാവിനെയും ഭാര്യയെയും ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം യുവതിയെ വലിച്ചിഴച്ചു റോഡിന് സമീപത്തെ പൊന്തക്കാട്ടിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഓരോരുത്തരായാണ് യുവതിയുടെ പീഡിപ്പിച്ചത്.

  സ്വർണവും പണവും തട്ടിയെടുത്ത ശേഷം സംഘം യുവതിയുടെ ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് യുവതിയെയും ഭർത്താവിനെയും സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം സംഘം ബൈക്കിൽ കയറി അവിടെനിന്ന് കടന്നു കളയുകയായിരുന്നു. ആൾ തിരക്ക് കുറഞ്ഞ ഭാഗത്തു വെച്ചാണ് സംഭവം നടന്നത്.
  Published by:Anuraj GR
  First published: