• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചാലക്കുടിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

news18india
Updated: May 23, 2018, 10:44 PM IST
ചാലക്കുടിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍
news18india
Updated: May 23, 2018, 10:44 PM IST
തൃശൂര്‍: ചാലക്കുടിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരിയും ചാലക്കുടി മനപ്പടി കണ്ടംകുളത്തു ലൈജുവിന്റെ ഭാര്യയുമായ സൗമ്യയാ(33)ണ് കൊല്ലപ്പെട്ടത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ലൈജു ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി ലൈജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുളളൂവെന്നും ചാലക്കുടി പൊലീസ് പറഞ്ഞു.

സൗമ്യയും ലൈജുവും ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. വിദേശത്തായിരുന്ന ലൈജു ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അവിടുത്തെ ജോലി മതിയാക്കി നാട്ടിലെത്തി കൊരട്ടിയിലെ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി.

ഇവര്‍ക്ക് എട്ടു വയസുള്ള ഒരു മകനുണ്ട്. മകനെ മറ്റൊരു മുറിയിലാക്കിയാണ് ലൈജുവും ഭാര്യയും കഴിഞ്ഞദിവസം കിടന്ന്. രാവിലെയായിട്ടും അച്ഛനെയും അമ്മയെയും കാണാതായതോടെ മകന്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.

അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ചു. ഈ സമയം രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുകയായിരുന്നു സൗമ്യ. കൈയിലെ ഞരമ്പ് മുറിച്ചു അബോധാവസ്ഥയിലായിരുന്നു ലൈജുവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
First published: May 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍