തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കുറ്റിച്ചൽ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്മാവതിയെ കൊന്ന ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും തിരുവനന്തപുരം റൂറൽ എസ്.പി അറിയിച്ചു.
Also Read കളിക്കുന്നതിനിടയില്‍ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി; നാലു വയസുകാരന് ദാരുണാന്ത്യം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Husband killed wife, Thiruvananthapuram district