നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടുവഴക്കിനേത്തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; മരണം കോടാലിക്കൈകൊണ്ട് തലയക്കടിയേറ്റ്

  വീട്ടുവഴക്കിനേത്തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; മരണം കോടാലിക്കൈകൊണ്ട് തലയക്കടിയേറ്റ്

  പട്ടണക്കാട് സ്വദേശി പ്രജിത്തിന്റെ ഭാര്യ സൗമ്യയാണ്  കൊല്ലപ്പെട്ടത്

  murder

  murder

  • Share this:
  ചേർത്തല: ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു. ചേർത്തല പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിന്റെ ഭാര്യ സൗമ്യയാണ്  കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

  വീട്ട് വഴക്കിനെത്തുടർന്ന് കോടാലിക്കൈ കൊണ്ട് തലക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രജിത്ത് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിൽ വിവരം അറിയിച്ചു. രണ്ട് വയസുള്ള മകളെ സഹോദരനെ ഏൽപ്പിച്ചതിന് ശേഷം പോലീസിൽ ഹാജരായി. പോലീസെത്തി സൗമ്യയെ ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
  You may also like:COVID 19| ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 124 ആയി; രോഗബാധിതരുടെ എണ്ണം 5000 ലേക്ക്[NEWS]COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359[PHOTO]COVID 19| മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി[NEWS]
  നാട്ട് വെളിച്ചം ഡ്രൈവിംഗ്‌ സ്കൂളിലെ പരിശീലകനാണ് പ്രജിത്ത്. 31 വയസുള്ള സൗമ്യ തുറവൂർ ആലക്കാപറമ്പ് സ്വദേശിനിയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 3 വർഷമായി. ഇടക്കിടെ ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
  Published by:user_49
  First published: