മദ്യലഹരിയിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ ആളെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയിലെത്തിയ സുരേഷ്, സെൽവത്തിന്‍റെ ഭാര്യയോട് മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തത് തർക്കത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: October 5, 2020, 12:26 PM IST
മദ്യലഹരിയിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ ആളെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി
Murder
  • Share this:
കോയമ്പത്തൂർ: മദ്യലഹരിയിലെത്തി യുവതിയോട് അപമര്യാദയായി പെരുമാറിയ 36കാരൻ ഇവരുടെ ഭർത്താവിന്‍റെ അടിയേറ്റ് മരിച്ചു. തിരുപ്പൂർ ഗോൾഡൻ നഗർ സ്വദേശി എസ്.സുരേഷ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽവം (36) എന്ന യുവാവ് അറസ്റ്റിലായിട്ടുണ്ട്.

Also Read-അമ്മയെ കാമുകനൊപ്പം മകൻ കണ്ടു; പുറത്തറിയാതിരിക്കാൻ ആറുവയസുകാരനെ കൊലപ്പെടുത്തി

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലെത്തിയ സുരേഷ്, സെൽവത്തിന്‍റെ ഭാര്യയോട് മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തത് തർക്കത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തർക്കം രൂക്ഷമായപ്പോൾ ദേഷ്യത്തിൽ സെൽവം സമീപത്ത് കിടന്ന പാറക്കല്ലെടുത്ത് സുരേഷിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.

Also Read-Also Read-കുന്നംകുളത്തെ സനൂപ്: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ


'ശനിയാഴ്ച രാത്രിയോടെ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തിയ സുരേഷ്, സെൽവത്തിന്‍റെ ഭാര്യയോടെ മോശമായി പെരുമാറാൻ ശ്രമിച്ചു. ഇത് കണ്ട സെൽവം ഇടപെട്ട് സുരേഷിനോട് മേലാൽ ഇങ്ങനെ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ മദ്യലഹരിയിലായിരുന്ന സുരേഷ്, ഇത് ചെവിക്കൊള്ളാതെ വന്നതോടെയാണ് പ്രശ്നം കയ്യേറ്റത്തിലേക്കും ഒടുവിൽ കൊലപാതകത്തിലും കലാശിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സെൽവം ഒരു കല്ലെടുത്ത് ഇയാളുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു' പൊലീസ് പറയുന്നു.പിറ്റേന്ന് പുലര്‍ച്ചെ സുരേഷ് വീടിന് മുന്നിൽ കിടക്കുന്നത് കണ്ട് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം മൃതേദഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് കേസെടുത്ത് അന്വേഷണവും തുടങ്ങി. ഇതാണ് സെൽവത്തിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Published by: Asha Sulfiker
First published: October 5, 2020, 12:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading