• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

Murder| കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ 

പിടിയിലായ ഹംസ

പിടിയിലായ ഹംസ

  • Share this:
പാലക്കാട് (Palakkad) കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു (husband killed wife). മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് നാട്ടുകൽ സിഐ പറഞ്ഞു.

Also Read- SDPI പ്രവർത്തന്റെ കൊലപാതകം: കൊലയാളി സംഘമെത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട RSS പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റേത്?

ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവാണെന്ന് സമീപവാസികൾ പറയുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന് പുറക്  വശത്ത് വെച്ച് മരവടി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആയിഷ കൊല്ലപ്പെട്ടു.  ഹംസ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഇയാൾ പൊലീസിൽ കീഴടങ്ങി.

എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയിൽ കടത്തിയ 300 കിലോ പിടികൂടി

പെരുമ്പാവൂർ കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട. ഇതരസംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോയോളം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മധുര സ്വദേശി സെല്‍വനെയാണ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്. ടാങ്കറിനുള്ളില്‍ അഞ്ച് അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Also Read- SDPI പ്രവർത്തകന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പാലക്കാട് എസ്.പി; അന്വേഷണത്തിന് പ്രത്യേക സംഘം

രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പെരുമ്പാവൂര്‍ ഇരവിച്ചിറയിലാണ് ടാങ്കര്‍ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഓയില്‍ ടാങ്കറിനുള്ളില്‍ അഞ്ച് അറകള്‍ കണ്ടെത്തി. ഇത് തുറന്ന് പരിശോധിച്ച സംഘം ഞെട്ടി. 111 പാക്കറ്റുകളിലായി 300 കിലോ കഞ്ചാവ്. ഒരു കാരണവശാലും തിരിച്ചറിയാതിരിക്കാന്‍ വൃത്തിയായി പൊതിഞ്ഞിട്ടുണ്ട്.

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ലോറി ഡ്രൈവറെന്ന് അന്വേഷണസംഘം സംശയിക്കുന്നു. 2500 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കിലോയ്ക്ക് 25,000 രൂപവരെ ഉര്‍ത്തിയാണ് വില്‍ക്കുന്നത്. വര്‍ധിച്ചുവരുന്ന ലഹരികടത്ത് സംഘങ്ങള്‍ ഓരോ കടത്തിനും പലവിധ മാര്‍ഗങ്ങള്‍ തേടുന്നു. അതില്‍ അല്‍പം സുരക്ഷിതമായ മാര്‍ഗമാണ് ടാങ്കര്‍ ലോറിയിലെ കഞ്ചാവ് കടത്തെന്ന് പൊലീസ് പറയുന്നു.
Published by:Rajesh V
First published: