• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു


Updated: June 4, 2018, 10:08 PM IST
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Updated: June 4, 2018, 10:08 PM IST
പത്തനംതിട്ട: എരുമേലിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണിമല മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തെങ്ങുകയറ്റ തൊഴിലാളിയായ കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ‌ൽക്കാർ നൽകിയ വിവരം അനുസരിച്ച് ബന്ധുക്കൾ സ്ഥലത്ത് എത്തിയ ശേഷമാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ തങ്കമ്മ വെളുപ്പിന് മൂന്നര മണിയോടെയാണ് തങ്കമ്മ കൊല്ലപ്പെട്ടതെന്നാണ് സൂചന. തങ്കമ്മയുടെ കഴുത്തിലാണ് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭര്‍ത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയാണ് കുമാരൻ. കുമാരൻ-തങ്കമ്മ ദമ്പതികൾക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. രാത്രിയിൽ വീട്ടിൽ നിന്നുംബഹളം കേട്ട് അയൽവാസികൾ പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് കുമാരൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന വാക്കത്തികൊണ്ടാണ് വെട്ടിയതെന്നു പൊലീസ് വ്യക്തമാക്കി.
First published: June 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍