HOME » NEWS » Crime » HUSBAND OF A WELL KNOWN ACTOR IS UNDER SCANNER IN THE MUMBAI PORN VIDEO RACKET

മുംബൈ പോൺ വീഡിയോ നിർമാണ കേസ്; പ്രമുഖ നടിയുടെ ഭർത്താവിനെതിരെ അന്വേഷണം

തന്‍റെ നിർമ്മാണ കമ്പനി നിർമ്മിച്ച പോൺ വീഡിയോകളിൽ അഭിനയിക്കാൻ നടിയുടെ ഭർത്താവ് സമ്മർദ്ദം ചെലുത്തിയെന്ന പ്രമുഖ മോഡലിന്‍റെ മൊഴിയാണ് കേസിൽ വഴിത്തിരിവാകുന്നത്.

News18 Malayalam | news18-malayalam
Updated: February 14, 2021, 3:29 PM IST
മുംബൈ പോൺ വീഡിയോ നിർമാണ കേസ്; പ്രമുഖ നടിയുടെ ഭർത്താവിനെതിരെ അന്വേഷണം
mumbai Porn video
  • Share this:
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തെ പിടിച്ചു കുലുക്കിയ പോൺ വീഡിയോ നിർമ്മാണ കേസിൽ പ്രമുഖ നടിയുടെ ബിസിനസുകാരനായ ഭർത്താവിനെതിരെ അന്വേഷണം. തന്റെ നിർമ്മാണ കമ്പനി നിർമ്മിച്ച പോൺ വീഡിയോകളിൽ അഭിനയിക്കാൻ ബിസിനസുകാരൻ സമ്മർദ്ദം ചെലുത്തിയെന്ന പ്രമുഖ മോഡലിന്‍റെ മൊഴിയാണ് കേസിൽ വഴിത്തിരിവാകുന്നത്. ഇതോടെ നടിയുടെ ഭർത്താവിനെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കൂടാതെ, പോൺ വീഡിയോ നിർമ്മിച്ച സംഭവത്തിൽ ഇരകളായ മോഡലുകളിലൊരാളെ നടിയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. ഇതിൽ തന്നെ പീഡിപ്പിച്ചവരിൽ പ്രമുഖ നടിയുടെ ഭർത്താവും ഉണ്ടെന്ന് മോഡലായ യുവതി മൊഴി നൽകി.

മൂന്ന് ചെറുപ്പക്കാരുമായി ലൈംഗികത നിറഞ്ഞ രംഗങ്ങളിൽ അഭിനയിക്കാൻ നടിയും മോഡലുമായ ഗെഹാന വസിഷ്ത് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ സംഭവത്തിൽ ഗെഹാന വസിഷ്ഠിനെതിരെ പൊലീസ് കേസെടുത്തു. ഈ കേസിൽ ഇത്തരമൊരു പരാതിയുമായി മോഡലുകൾ പുറത്തുവരുന്നത് ഇത് നാലാം തവണയാണ് എന്നത് ശ്രദ്ധേയമാണ്. നടിയുടെ ഭർത്താവായ ബിസിനസുകാരനെതിരെ കൂടുതൽ പരാതി ഉയർന്നതോടെ ഇയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറയുന്നു. ഇയാളെ നിരീക്ഷിച്ചുവരികയാണെന്നും പൊലീസിലെ ഉന്നതർ വ്യക്തമാക്കി. നടിയുടെ ഭർത്താവിന്‍റെ സഹായിയായി ജോലി ചെയ്തിരുന്ന മുൻ ഉദ്യോഗസ്ഥനായ ഉമേഷ് കാമത്ത് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

യുകെ ആസ്ഥാനമായുള്ള അശ്ലീല പോൺ വീഡിയോ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാമത്ത് ഗെഹാന വസിഷ്ഠുമായി ബന്ധപ്പെട്ട ഏഴ് മുതൽ എട്ട് വരെ അശ്ലീല വീഡിയോകൾ അപ്‌ലോഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഗെഹാനയുടെ ഫീച്ചറുമായി ബന്ധപ്പെട്ട ആകെ 87 അശ്ലീല വീഡിയോകൾ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

You May Also Like- പോൺ വീഡിയോ ചിത്രീകരിച്ച് സൈറ്റുകളിൽ അപ്ലോഡ് ചെയ്തു; നടി ഗെഹന വസിഷ്ഠ് അറസ്റ്റിൽ

വീഡിയോകൾ കാണുന്നതിന് സബ്സ്ക്രിപ്ഷൻ ഫീസ് പ്രകാരം 2,000 രൂപ വെബ്‌സൈറ്റ് സന്ദർശിക്കുന്ന ഉപയോക്താക്കളിൽനിന്ന് നിന്ന് ഈടാക്കുന്നുണ്ടെന്ന് കാമത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഹിന്ദിയിലെ ഏറെ ജനപ്രിയ വെബ് സീരീസായ ഗാന്ധി ബാത്തിലും ആരോപണവിധേയയായ ഗെഹ്‌ന അഭിനയിച്ചു. 'മിസ് ഏഷ്യ ബിക്കിനി' എന്ന കിരീടവും അവർ നേടി. ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Also See- 'പോൺ വീഡിയോ ലൈക് ചെയ്യൂ' ചൈനീസ് ഉദ്യോഗസ്ഥന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മുംബൈയിലെ വിവിധ രഹസ്യ സ്ഥലങ്ങളിൽ ബ്ലൂപ്രിന്റുകൾ ചിത്രീകരിക്കുകയും വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്ത നിർമാണ കമ്പനികളെക്കുറിച്ചുള്ള വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച യുവതികളെ പോൺ ചിത്രത്തിൽ അഭിനയിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി വന്നതോടെയാണ് മുംബൈ പോൺ വീഡിയോ നിർമ്മാണ കേസ് ഉയർന്നു വന്നത്.
Published by: Anuraj GR
First published: February 14, 2021, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories