• HOME
  • »
  • NEWS
  • »
  • crime
  • »
  • Supermarket Woman Staff Attacked| സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ക്രൂരമായി മർദിച്ച് സഹപ്രവർത്തകയുടെ ഭർത്താവ്

Supermarket Woman Staff Attacked| സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ക്രൂരമായി മർദിച്ച് സഹപ്രവർത്തകയുടെ ഭർത്താവ്

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

  • Share this:
    കൊച്ചി: തൃപ്പൂണിത്തുറയിൽ (Thripunithura) സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് (supermarket woman employee) സഹപ്രവർത്തകയുടെ ഭർത്താവിന്റെ ക്രൂരമർദനം. തൃപ്പൂണിത്തുറ പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധിലാലിനാണ് പരിക്കേറ്റത്. ഹെൽമെറ്റ് കൊണ്ട് തലക്കും കൈക്കും തുടരെ ആഞ്ഞടിക്കുകയായിരുന്നു.

    തന്നെ ആക്രമിച്ച തൃപ്പൂണിത്തുറ സ്വദേശി സതീഷനെതിരെ ഇവർ പൊലീസിൽ പരാതി നൽകി. ഇയാളും ഭാര്യയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

    Also Read- Sreekanth Vettiyar| ബലാത്സംഗക്കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു

    സൂപ്പർ മാർക്കറ്റിലെ ഫോണിലേക്ക് വിളിച്ച സതീഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന തന്റെ ഭാര്യയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തിരക്കായതിനാൽ പറ്റില്ലെന്ന് പറഞ്ഞതോടെ ഇയാൾ ഫോണിലൂടെ അസഭ്യവർഷം നടത്തിയെന്നും പിന്നീട് സൂപ്പർമാർക്കറ്റിൽ എത്തി ആക്രമിച്ചെന്നുമാണ് പരാതി. കടയുടമ എത്തി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദനം തുടർന്നു.

    Also Read- Arya Rajendran | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

    കഴിഞ്ഞദിവസം ഉച്ചയോടെ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിക്കേറ്റയാളോ ബന്ധുക്കളോ നേരിട്ടെത്തി പരാതി നൽകിയാൽ മാത്രമേ കേസെടുക്കാനാകൂ എന്നായിരുന്നു പൊലീസ് നിലപാട്. സമീപ പ്രദേശത്തുതന്നെ താമസിക്കുന്ന ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതിനോ കേസെടുക്കുന്നതിനോ പൊലീസ് തയാറായിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പരിശോധനകൾക്കുശേഷം ഇവർ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത്.

    Also Read- Ottapalam murder| ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത് വിദേശത്തേക്ക് പോകുന്നത് തടയാൻ ശ്രമിച്ചതിന്; മുഹമ്മദ് ഫിറോസിന്റെ മൊഴി

    ഉച്ചയ്ക്ക് 12 മണിയോടെ സൂപ്പർമാർക്കറ്റിലെത്തിയ ഇയാൾ, ഷിജിയാണോ എന്നു ചോദിച്ച് അതേ എന്നു പറഞ്ഞപ്പോൾ നിന്നെ 'കൊല്ലുമെടീ..' എന്നു പറഞ്ഞു മുഖത്തടിച്ചെന്നും തലയ്ക്കും കൈക്കുമെല്ലാം ഹെൽമറ്റു കൊണ്ട് അടിച്ചെന്നും ഇവർ പറയുന്നു. കടയുടമ എത്തി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റു സഹപ്രവർത്തകർക്കും മർദനമേറ്റു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്നവർ പലരും ഇടപെട്ട് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സിടി സ്കാൻ ഉൾപ്പെടെയുള്ളവയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
    Published by:Rajesh V
    First published: