HOME /NEWS /Crime / ഭർത്താവിനെതിരെ പരാതി നൽകിയ യുവതി മടങ്ങാൻ സഹായം തേടിയത് ഭര്‍തൃസുഹൃത്തിനോട്; കാറിൽ കയറ്റി വീട്ടിലെത്തിച്ച് ലൈംഗിക പിഡനം

ഭർത്താവിനെതിരെ പരാതി നൽകിയ യുവതി മടങ്ങാൻ സഹായം തേടിയത് ഭര്‍തൃസുഹൃത്തിനോട്; കാറിൽ കയറ്റി വീട്ടിലെത്തിച്ച് ലൈംഗിക പിഡനം

പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

  • Share this:

    തൃശൂർ: ഭർത്താവിനെതിരെ പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി തിരിച്ചു പോകാൻ പണമില്ലാതെ വിളിച്ചത് ഭർത്താവിന്റെ സുഹൃത്തിനെ. കാറുമായെത്തിയ യുവാവ് യുവതിയെ ആളില്ലാത്ത വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ സജിയെ കോടതി 13 വർഷം കഠിന തടവിന് ശിക്ഷിച്ചു. 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

    ചാലക്കുടി അതിവേഗ കോടതിയാണ് പ്രതിക്ക് ശിക്ഷവിധിച്ചത്. പടിഞ്ഞാറെ ചാലക്കുടി നടുവത്തേടത്ത് സജി (30) പ്രതി. പരിചയം മുതലെടുത്ത് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കുറ്റമാണ് യുവാവിന് എതിരെ ചുമത്തിയിരിക്കുന്നത്. സ്‌പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

    Also Read- ഡോക്ടറെന്ന വ്യാജേന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടുന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

    2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയും ഭർത്താവുമായി നിരന്തരം വഴക്കുണ്ടാകുന്ന സാഹചര്യം കുടുംബത്തിലുണ്ടായിരുന്നു. ഒരു നാൾ ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്ന് യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയ ശേഷം തിരിച്ചു പോകാൻ വണ്ടിക്കൂലി കെെയിലില്ലാതെ വിഷമിച്ച സമയത്താണ് സഹായത്തിനായി ഭർത്താവിനെ അടുത്ത സുഹൃത്തായ സജിയെ വിളിക്കുന്നത്. ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതോടെ സജി കാറുമായി സ്റ്റമഷനിൽ എത്തുകയായിരുന്നു.

    തുടർന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് സജി യുവതിയുമായി യാത്ര തിരിച്ചു. സജിയുടെ പരിചയത്തിലുള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ യുവതിയെ എത്തിച്ചശേഷം സൈംഗികമായ കമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അവിടെവച്ച് യുവതിയുടെ നഗ്നചിത്രങ്ങളും സജി പകർത്തിയിരുന്നു. നഗ്നചിത്രങ്ങൾ സജിയുടെ കൈയിലുള്ളതിാൽ യുവതി ഇക്കാര്യം മറ്റാരേയും അറിയിച്ചിരുന്നില്ല.

    Also Read- ‌പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്ക് തകർന്നു

    ഈ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സജി മറ്റൊരു അവസരത്തിലും യുവതിയെ കാറിൽക്കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറുകയായിരുന്നു. അന്നും പ്രതി യുവതിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ച് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും യുവതിയുടെ കൈയിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷനായി അഡ്വ. ബാബുരാജാണ് കോടതിയിൽ ഹാജരായത്. യുവതിയുടെ നിസഹായാവസ്ഥ മുതലെടുത്ത് ലൈംഗിക പീഡനം നടത്തിയ പ്രതി കുറ്റക്കാരനാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.

    First published:

    Tags: Black Mail, Imprisonment, Rape case