• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടിക് ടോക്കിലെ കളി ഭർത്താവ് വിലക്കി; ലൈവ് വീഡിയോയിൽ‌ ഭാര്യ ജീവനൊടുക്കി

ടിക് ടോക് അഡിക്ഷനെ ഭർത്താവ് പലതവണ ചോദ്യം ചെയ്തിരുന്നു

news18
Updated: June 14, 2019, 8:13 AM IST
ടിക് ടോക്കിലെ കളി ഭർത്താവ് വിലക്കി; ലൈവ് വീഡിയോയിൽ‌ ഭാര്യ ജീവനൊടുക്കി
ടിക് ടോക്ക്
news18
Updated: June 14, 2019, 8:13 AM IST
ചെന്നൈ: സദാസമയവും ടിക് ടോക് ഉപയോഗിക്കുന്നതിന് ഭർത്താവ് വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ട് കുട്ടികളുടെ അമ്മയായ 24കാരി ജീവനൊടുക്കി. തമിഴ്നാട്ടിലാണ് സംഭവം. അനിത എന്ന യുവതിയാണ് വിഷം കഴിച്ച് മരിച്ചത്. ആത്മഹത്യ വീഡിയോയിൽ പകർത്തുകയും ഇത് വാട്സാപ്പ് വഴി സിംഗപ്പൂരിലുള്ള ഭർത്താവ് പഴനിവേലിന് അയച്ചുകൊടുക്കുകയും ചെയ്തു. വെള്ളകുപ്പിയിൽ നിന്ന് കറുത്ത നിറത്തിലുള്ള ദ്രാവകം കുടിക്കുന്നതും പിന്നീട് ചുമച്ചു ചുമച്ചു കുഴഞ്ഞുവീഴുന്നതും മരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

യുവതിയുടെ ആത്മഹത്യാ വാർത്ത പുറത്തുവന്നതോടെ തമിഴ്നാട്ടിൽ ഓൺലൈനിലും സോഷ്യൽമീഡിയയിലും വലിതോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ചില തമിഴ് വാർത്താ ചാനലുകൾ ഇതിന്റെ വീഡിയോ യു ട്യൂബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെതിരെ വിമർശനം ശക്തമായതോടെ വീഡിയോ പിൻവലിക്കേണ്ടിവന്നു. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ വീഡിയോ ഷെയറിംഗ് പ്ലാറ്റ് ഫോമായ ടിക് ടോക്കിന് ഇന്ത്യയിൽ മാത്രം 120 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.

ടിക് ടോക് അഡിക്ഷൻ ജീവനെടുക്കുന്നത് ഇതാദ്യ സംഭവമല്ല. ജനുവരിയിൽ ടിക് ടോക് ഉപയോഗിച്ചതിന് മുത്തശ്ശി വഴക്ക് പറഞ്ഞതിൽ മനം നൊന്ത് 15 വയസുകാരൻ ഡൽഹിയിൽ തൂങ്ങിമരിച്ചിരുന്നു. ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കഴിഞ്ഞ ഏപ്രിലിൽ അബദ്ധത്തിൽ വെടിയേറ്റ് 19കാരൻ സൽമാൻ സക്കീർ മരിച്ചിരുുന്നു. ടിക് ടോക് കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...