• HOME
  • »
  • NEWS
  • »
  • crime
  • »
  • തിയേറ്ററിൽ പരിചയക്കാരെ കണ്ട് ചിരിച്ചതിൽ സംശയം; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

തിയേറ്ററിൽ പരിചയക്കാരെ കണ്ട് ചിരിച്ചതിൽ സംശയം; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

തിയേറ്ററിൽ പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പൻ വഴക്കുണ്ടാക്കിയിരുന്നു.

  • Last Updated :
  • Share this:
    തിയേറ്ററിൽ പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പൻ വഴക്കുണ്ടാക്കിയിരുന്നു.തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ശ്രീവരാഹം മുക്കോലയ്ക്കൽ എസ് കെ നിവാസിൽ തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ(38) വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർകത്താവ് മാരിയപ്പനെ(45)യാണ് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

    24 ദിവസം കൊണ്ടാണ് കേസിന്റെ വിചാരണ പൂർ‌ത്തിയായത്. സംശയത്തെ തുടർന്നാണ് ഭർത്താവ് മാരിയപ്പൻ തന്നിയമ്മാളിനെ വെട്ടികൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 23നാണ് കേസിനാസ്പദമായ സംഭവം. സംഭവ ദിവസം മാരിയപ്പനും കന്നിയമ്മാളും നഗരത്തിലെ തിയേറ്ററിൽ സിനിമ കാണാൻ പോയി. തിയേറ്ററിൽ പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പൻ വഴക്കുണ്ടാക്കിയിരുന്നു.

    Also Read-പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ ബാധ കയറിയിട്ടുണ്ടെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് ജീവപര്യന്തം തടവ്

    വഴക്കിനിടെ കന്നിയമ്മാളിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു,. കൊലയ്ക്ക് ശേഷം തിരുനെൽവേലിയ്ക്ക് പോയ മാരിയപ്പനെ ഫോർ‌ട്ട് പൊലീസ് മൂന്നാം ദിവസം പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിര്‍ണായക സാക്ഷികള്‍. ഇരുവരും മാരിയപ്പനെതിരെ കോടതിയിൽ മൊഴി നൽകി.

    പീസാ വിതരണക്കാരനായ മണികണ്ഠന്‍, സംഭവദിവസം രാത്രി 11.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. മൂത്തമകന്‍ ഗണേശനോട് പലപ്പോഴും മാരിയപ്പന്‍ തന്നെ സംശയത്തിന്റെ പേരില്‍ ഉപദ്രവിക്കുന്നതായി കന്നിയമ്മാള്‍ പറഞ്ഞിരുന്നു.

    Also Read-പത്തനംതിട്ടയിൽ 154 ഗ്രാം MDMA പിടിച്ചെടുത്ത കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 8 പ്രതികൾ

    കന്നിയമ്മാളിന്റെ മൃതദേഹത്തിനു സമീപം രക്തത്തിൽ കണ്ട കാൽപ്പാടുകൾ മാരിയപ്പന്റെതാണന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസിൽ നിർണായക തെളിവായി. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. 27 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 41 രേഖകളും 25 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
    Published by:Jayesh Krishnan
    First published: